ഏഴു വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ക്യാമറക്കു മുന്നിൽ എത്തുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു മുൻപ് ഏറെ വൈറൽ ആയിരുന്നു. ജഗതിയുടെ മകൻ നിർമ്മിക്കുന്ന, ജഗതിയുടെ പേരിൽ ഉള്ള ഒരു നിർമാണ കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭമായ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം ക്യാമറക്കു മുന്നിൽ തിരികെ എത്തിയത്. ഒരു വാട്ടർ തീം പാർക്കിന്റെ പരസ്യം ആയിരുന്നു അത്. ഇപ്പോഴിതാ അദ്ദേഹം സിനിമയിലും സജീവമാകാൻ ഒരുങ്ങുകയാണ്. ജഗതി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ഇത്തവണ മൂന്ന് സംസ്ഥാന അവാർഡ് വാങ്ങിയ ” ഒരു ഞായറാഴ്ച “എന്ന ശ്യാമ പ്രസാദ് ചിത്രത്തിന്റെ നിർമാതാവ് ശരത് ചന്ദ്രൻ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമായ “കബീറിന്റെ ദിവസങ്ങൾ “ എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാർ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. ഇതിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഈ ചിത്രത്തിൽ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചൽ ഡേവിസ് ,ആദിയ പ്രസാദ് ,സുധീർ കരമന ,മേജർ രവി ,ബിജുക്കുട്ടൻ ,കൈലാഷ് ,പദ്മരാജൻ രതീഷ് ,നോബി ,താരകല്യാൺ സോനാ നായർ, ജിലു ജോസഫ് എന്നിവരും അഭിനയിക്കുന്നുണ്ട്. ശ്രീകുമാർ പി. കെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ശരത്, ശൈലജ എന്നിവർ ചേർന്നാണ്. ഉദയൻ അമ്പാടി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം ജയചന്ദ്രനും എഡിറ്റ് ചെയ്യുന്നത് സുജിത് സഹദേവും ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.