ഏതാനും വർഷങ്ങൾക്കു മുൻപ് നടന്ന കാർ അപകടത്തിലൂടെ നിശബ്ദനായി പോയ ജഗതി ശ്രീകുമാർ പതിയെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. സംസാര ശേഷി പൂർണ്ണമായും തിരിച്ചു കിട്ടിയില്ല എങ്കിലും, വീൽ ചെയറിൽ ആണ് ഇപ്പോഴത്തെ ജീവിതമെങ്കിലും ഭാവാഭിനയത്തിന്റെ ഈ രാജാവിൽ ഇപ്പോഴും വിസ്മയങ്ങൾ ബാക്കി. കഴിഞ്ഞ ദിവസം സ്വന്തം ജീവിതം പശ്ചാത്തലമാക്കിയ ഒരു പരസ്യ ചിത്രത്തിൽ ജഗതി അഭിനയിച്ചപ്പോൾ അത്ഭുതപ്പെട്ടതു അത് കണ്ടു നിന്നവരെല്ലാമായിരുന്നു. മകൻ രാജ്കുമാറും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനും ഉൾപ്പെടെയുള്ളവർ അഭിനേതാക്കളായി ജഗതി ശ്രീകുമാറിന് ഒപ്പം ഉണ്ടായിരുന്നു അവിടെ. പഠിച്ച കലാലയത്തിലേക്ക് ജഗതി മടങ്ങി വരുന്നതും സുഹ്യത്തുക്കളുമായി ഒത്തു ചേരുന്നതുമാണ് ഒന്നര മിനിട്ടു ദൈർഖ്യമുള്ള ഈ പരസ്യ ചിത്രത്തിലുള്ളത്. ജഗതിയുടെ മകൻ ഈ പരസ്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ജഗതിയുടെ ചെറുപ്പകാലമാണ്.
ഗോകുലം ഗ്രൂപ്പിനായി സംവിധായകൻ സിധിൻ ആണ് ഈ പരസ്യ ചിത്രം ജഗതിയെ വെച്ചൊരുക്കിയത്. സംവിധായകന്റെ ആക്‌ഷൻ ശബ്ദം മുഴങ്ങിയതോടെ സംഭാഷണങ്ങളൊന്നും തന്നെയില്ലാതെ, മുഖത്ത് ഭാവങ്ങൾ വിരിയിച്ച ജഗതി ശ്രീകുമാർ സിനിമാ ക്രൂവിനെ മുഴുവൻ അമ്പരപ്പിച്ചു എന്ന് തന്നെ പറയാം. വഴുതക്കാട് ഗവ.വിമൻസ് കോളജിലായിരുന്നു ഈ പരസ്യത്തിന്റെ ചിത്രീകരണം നടന്നത്. ജഗതി ശ്രീകുമാറിന്റെ ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ ആണ് ഗോകുലം ഗോപാലൻ ഈ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മാർ ഇവാനിയോസ് കോളജിൽ ജഗതിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മാത്തുക്കുട്ടിയും പ്രിയ അധ്യാപികയായ മേഴ്‌സിയും ഈ പരസ്യ ചിത്രത്തിന്റെ ഭാഗമാണ്. ഇത് കൂടാതെ ഒരു സിനിമയിലും ജഗതി ശ്രീകുമാർ വേഷമിട്ടു കഴിഞ്ഞു. ജീവിതത്തിലേക്ക് പതുക്കെ മടങ്ങി വന്നത് പോലെ സിനിമയിലേക്കും ജഗതി ശ്രീകുമാർ മടങ്ങി വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.