മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന മഹാനടൻ ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയ രംഗത്തേക്ക് മടങ്ങി വരാൻ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ മകനായ രാജ്കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ്’ ചിത്രീകരിക്കുന്ന ആദ്യ പരസ്യത്തിലാണ് ജഗതി അഭിനയിക്കുക എന്നാണ് സൂചന ലഭിക്കുന്നത്. തൃശ്ശൂരിലെ ഒരു തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി ക്യാമറക്ക് മുന്നിൽ എത്താൻ പോകുന്നത് എന്നുള്ള വിവരങ്ങൾ ആണ് പുറത്ത് വരുന്നത്.
അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതി ശ്രീകുമാർ വീണ്ടും അഭിനയ രംഗത്തേയ്ക്കെത്തുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മലയാള സിനിമയിൽ ഉള്ള തന്റെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേഗത കൂടുമെന്ന് ഡോക്ടർമാർ പറഞ്ഞതായി മകൻ രാജ്കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഈ അടുത്തിടെ കൂടി ഒരു ചാനൽ പരിപാടിയിൽ വെച് മോഹൻലാലിനൊപ്പം ജഗതി സമയം ചെലവഴിച്ചിരുന്നു. തിരിച്ചു വരവിൽ തന്റെ ആദ്യ പരസ്യചിത്രത്തിൽ അദ്ദേഹത്തിനൊപ്പം മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ എന്നിവരും അഭിനയിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടം ആണ് അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു കളഞ്ഞത്. അടുത്ത വർഷം മുതൽ അദ്ദേഹം സിനിമയിലും സജീവമാവും എന്നാണ് സൂചന. ജഗതി ശ്രീകുമാർ അഭിനയിച്ച ഒരു ചിത്രം അവസാനമായി റിലീസ് ചെയ്തത് നാലു വർഷം മുൻപാണ്. 2015 ഇൽ റിലീസ് ചെയ്ത ദി റിപ്പോർട്ടർ എന്ന ചിത്രം ആണത്. ഏറെ വൈകി റിലീസ് ചെയ്ത ഒരു ചിത്രമായിരുന്നു അത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.