ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവൻ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സന്തോഷ് ശിവനൊപ്പം അജിൽ എസ് എം കൂടി ചേർന്ന് രചിച്ച ഈ ചിത്രം സയൻസ് ഫിക്ഷനും, കോമെഡിയും, ആക്ഷനുമെല്ലാമിടകലർത്തിയ ഒരു കംപ്ലീറ്റ് ഫൺ ഫിലിമാണ്. ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രത്തിന് ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകരും കുട്ടികളുമാണ് ഈ ചിത്രത്തിന് കൂടുതലായി എത്തിച്ചേരുന്നത്. രസകരമായ ഒരു പരീക്ഷണ ചിത്രം കൂടിയായ ജാക്ക് ആൻഡ് ജിൽ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ് ഇപ്പോൾ ഈ ചിത്രത്തിന് തീയേറ്ററുകളിൽ കിട്ടുന്ന ജന പിന്തുണ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മാനസികമായി നോർമലല്ലാത്ത ആളുകളെ തിരിച്ചു മാനസിക സൗഖ്യത്തിലേക്ക് കൊണ്ടു വരാൻ സഹായിക്കുന്ന ഒരു കണ്ടു പിടിത്തം കേശവനെന്നു പേരുള്ള ഒരു യുവ ശാസ്ത്രജ്ഞൻ നടത്തുന്നതും, പിന്നീട് അത് മനുഷ്യരിൽ പരീക്ഷിക്കാൻ ശ്രമിക്കുന്നതും, ആ പരീക്ഷണത്തിന്റെ ഭാഗമായി മഞ്ജു വാര്യർ അവതരിക്കുന്ന പാർവതിയെന്ന കഥാപാത്രത്തിൽ ഈ പരീക്ഷണം നടത്തുന്നതുമാണ് ചിത്രം കാണിച്ചു തരുന്നത്. പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ വളരെ രസകരമായും ആവേശകരമായുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷ് ശിവൻ തന്നെ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് റാം സുരീന്ദർ, ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ്. സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന ഈ ചിത്രം സെന്റിമീറ്ററെന്ന പേരിൽ തമിഴിലുമൊരുക്കിയിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.