[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇത് പുത്തൻ സിനിമാനുഭവം; ജാക്ക് ആൻഡ് ജില്ലിന് കയ്യടിച്ചു പ്രേക്ഷകർ

പുതിയ പരീക്ഷണങ്ങൾ എന്നും സ്വീകരിച്ചിട്ടുള്ള പ്രേക്ഷക സമൂഹമാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെയാണ് വളരെ വ്യത്യസ്തമായ ചിത്രങ്ങൾ ഇവിടെ കൂടുതലായി സംഭവിക്കുന്നതും. അത്തരത്തിലൊരു പരീക്ഷണ ചിത്രമാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത് ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ജാക്ക് ആൻഡ് ജിൽ. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ, ഒരു വലിയ താരനിര തന്നെയുണ്ട്. സയൻസ് ഫിക്ഷൻ, കോമഡി, ആക്ഷൻ, ഫാന്റസി എന്നിവയെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ കണ്ടു മടുത്ത കഥാപരിസരങ്ങളിൽ നിന്നൊരു മോചനമാണ് ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. പരീക്ഷണ ചിത്രമാണെന്നുള്ളപ്പോൾ തന്നെ, പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ കൂടിയായി ജാക്ക് ആൻഡ് ജിൽ മാറുന്നുണ്ട്.

അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. അനന്ത ഭദ്രം , ബീഫോർ ദി റെയിൻസ്, ഉറുമി എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. അദ്ദേഹമൊരുക്കിയ മനോഹരമായ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. സന്തോഷ് ശിവനും അജിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ്. സൗബിൻ ഷാഹിർ, അജു വർഗീസ്, കാളിദാസ് ജയറാം, ഇന്ദ്രൻസ്, നെടുമുടി വേണു, എസ്തർ അനിൽ, ഷായ്‌ലി കൃഷൻ, രാജേഷ് ബാബു, ഗോകുൽ ആനന്ദ്, അമൃത മോഹൻ, സേതുലക്ഷ്മി, പ്രശാന്ത് ദാസ്, വിനീത, ഉല്ലാസ്, സുനിൽ വർഗീസ്, വിജയകൃഷ്ണൻ നായർ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.