ഐ വി -ശശി – മോഹൻലാൽ കൂട്ടുകെട്ട് മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കൂട്ടുകെട്ടാണ്. ഒട്ടനവധി ചിത്രങ്ങൾ ഇരുവരും ചേർന്ന് നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട് എങ്കിലും അതിൽ മലയാളികൾക്ക് ഏറ്റവും പ്രീയപെട്ടതു ദേവാസുരം ആയിരിക്കുമെന്നതിൽ സംശയമൊന്നുമില്ല. ഒരുപക്ഷെ ഐ വി ശശി എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമായിരിക്കും ദേവാസുരം. മലയാള സിനിമയിലെ ഓൾ ടൈം ക്ലാസ്സിക്കുകളിൽ ഒന്നായാണ് ഈ ചിത്രം പരിഗണിക്കപ്പെടുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരേറെ.
ഐ വി ശശി- മോഹൻലാൽ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുമെന്നു വാർത്തകൾ ഉണ്ടായിരുന്നു അടുത്തിടെ. അത് മാത്രമല്ല തന്റെ സിനിമ ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപേ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം കൂടി സംവിധാനം ചെയ്യുക എന്നതാണ് തന്റെ സ്വപ്നമെന്നു ഐ വി ശശി പറയുകയുണ്ടായി.
കുറച്ചു നാൾ മുൻപേ ഒരു ചാനൽ പരിപാടിയിൽ അതിഥിയായി വന്നപ്പോൾ ഐ വി ശശി നടന്മാരുടെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഐ വി ശശി പറയുന്നത് ഒരു നടൻ ഒരിക്കലും അഭിനയിക്കാൻ പാടില്ല എന്നാണ്. അഭിനയം ഫീൽ ചെയ്യിക്കാനാണ് ശ്രമിക്കേണ്ടത്. വളരെ സ്വാഭാവികമായി ആണ് ചെയ്യേണ്ടത്. അതിനു ഏറ്റവും വലിയ ഉദാഹരണം ആയി ഐ വി ശശി പറഞ്ഞത് മോഹൻലാലിൻറെ അഭിനയം ആണ്. സ്വാഭാവികാഭിനയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം ആണ് മോഹൻലാൽ എന്നാണ് ഐ വി ശശി പറയുന്നത്.
മോഹൻലാൽ ഒരിക്കലും അഭിനയിക്കുകയാണെന്നു നമ്മുക്ക് തോന്നില്ല എന്നാണ് ഐ വി ശശി പറയുന്നത്. മോഹൻലാലിനെ വെച് ഇത്രയധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടും അയാൾ ഒരിക്കലും അഭിനയിക്കുന്നതായി തോന്നിയിട്ടില്ലെന്നു ഐ വി ശശി പറയുന്നു. അത്ര സ്വാഭാവികമായി ആണ് മോഹൻലാലിൻറെ പ്രകടനം.
ഷോട്ട് എടുക്കുമ്പോൾ മോഹൻലാലിൻറെ പ്രകടനം കാണുമ്പോൾ തോന്നാം കുറച്ചു കൂടി അഭിനയിക്കാമായിരുന്നില്ലേ എന്ന്. രണ്ടാമത് അത് എടുക്കാനും മോഹൻലാൽ റെഡി ആണ്. പക്ഷെ എത്ര തവണ എടുത്താലും ആദ്യം മോഹൻലാൽ ചെയ്തത് തന്നെ ആയിരിക്കും ഏറ്റവും പെർഫെക്റ്റ് എന്ന് നമ്മുക്ക് സ്‌ക്രീനിൽ കാണുമ്പോൾ മനസ്സിലാകുമെന്നും ഐ വി ശശി പറയുന്നു.
ഓരോ ഷോട്ടും അത്ര പെർഫെക്റ്റ് ആയി സ്വാഭാവികമായി പെർഫോം ചെയ്യുന്ന മോഹൻലാലിനെ പോലൊരു നടൻ വേറെ ഇല്ല എന്നാണ് ഐ വി ശശിയുടെ അഭിപ്രായം. ഇന്ത്യയിൽ തന്നെ മോഹൻലാലിനെ പോലെ സ്വാഭാവികമായി അഭിനയിക്കുന്ന നടൻ വേറെയില്ല എന്ന് ഇതിഹാസ നടനായ അമിതാബ് ബച്ചൻ പോലും പറഞ്ഞത് എന്തുകൊണ്ടാണെന്ന് നിരവധി പ്രഗത്ഭ നടീനടന്മാരെ വെച് നൂറോളം ചിത്രങ്ങൾ സംവിധാനം ചെയ്ത ഇതിഹാസ തുല്യനായ ഐ വി ശശിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.