[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹൻലാലിന്റെ നായികയായി ഹണി റോസ് എത്തുന്നു; ഇട്ടിമാണി തുടങ്ങുന്നത് സിംഗപൂരിൽ..!

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ഹൈദരാബാദ്  രാമോജി റാവു ഫിലിം സിറ്റിയിൽ ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഈ ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാവുന്ന ചിത്രമാണ് നവാഗതരായ ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ മാസം അവസാനം സിംഗപ്പൂർ ആണ് ആരംഭിക്കുന്നത്. മോഹൻലാൽ അടുത്ത മാസം ആരംഭിക്കുന്ന രണ്ടാമത്തെ ഷെഡ്യൂളിൽ ആണ് ജോയിൻ ചെയ്യൂ.

സിംഗപ്പൂരിൽ അഞ്ചു ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാൽ കഥാപാത്രത്തിന്റെ കുട്ടിക്കാലം ആണ് അവിടെ ചിത്രീകരിക്കുക എന്നാണ്. അതിനു ശേഷം തൃശൂർ, എറണാകുളം, ചൈന എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. ഹണി റോസ് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വരുന്നത്. ഇതിനു മുൻപ് കനൽ എന്ന ചിത്രത്തിൽ ആണ് ഹണി റോസ് മോഹൻലാലിൻറെ നായികയായി അഭിനയിച്ചത്. തമിഴ് നടി രാധിക ശരത് കുമാർ ഒരു ശ്കതമായ വേഷം ചെയ്യുന്ന ഇട്ടിമാണിയിൽ ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും മോഹൻലാലിനൊപ്പം എത്തും. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്. മാർട്ടിൻ പ്രക്കാട്ട്, ജിബു  ജേക്കബ് എന്നിവരുടെ സംവിധാന സഹായികൾ ആയി പ്രവർത്തിച്ചിരുന്നവർ ആണ് ഇട്ടിമാണിയുടെ സംവിധായകർ ആയ ജിബി- ജോജു എന്നിവർ.

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

17 hours ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

17 hours ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

6 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

6 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.