കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഈ ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാവുന്ന ചിത്രമാണ് നവാഗതരായ ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ മാസം അവസാനം സിംഗപ്പൂർ ആണ് ആരംഭിക്കുന്നത്. മോഹൻലാൽ അടുത്ത മാസം ആരംഭിക്കുന്ന രണ്ടാമത്തെ ഷെഡ്യൂളിൽ ആണ് ജോയിൻ ചെയ്യൂ.
സിംഗപ്പൂരിൽ അഞ്ചു ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാൽ കഥാപാത്രത്തിന്റെ കുട്ടിക്കാലം ആണ് അവിടെ ചിത്രീകരിക്കുക എന്നാണ്. അതിനു ശേഷം തൃശൂർ, എറണാകുളം, ചൈന എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. ഹണി റോസ് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വരുന്നത്. ഇതിനു മുൻപ് കനൽ എന്ന ചിത്രത്തിൽ ആണ് ഹണി റോസ് മോഹൻലാലിൻറെ നായികയായി അഭിനയിച്ചത്. തമിഴ് നടി രാധിക ശരത് കുമാർ ഒരു ശ്കതമായ വേഷം ചെയ്യുന്ന ഇട്ടിമാണിയിൽ ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും മോഹൻലാലിനൊപ്പം എത്തും. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്. മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സംവിധാന സഹായികൾ ആയി പ്രവർത്തിച്ചിരുന്നവർ ആണ് ഇട്ടിമാണിയുടെ സംവിധായകർ ആയ ജിബി- ജോജു എന്നിവർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.