സൂപ്പർ ഹിറ്റുകളുടെ രാജാവ് ആയ മലയാളത്തിന്റെ ഇതിഹാസ സംവിധായകൻ ആയ ജോഷിയുടെ പുതിയ ചിത്രമായ പൊറിഞ്ചു മറിയം ജോസ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്. ആദ്യ ദിനം ആദ്യ ഷോ മുതൽ നിലക്കാത്ത കയ്യടികളോടെ പ്രേക്ഷകർ വരവേറ്റ ഈ ചിത്രം ജോഷിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയായി മാറുകയാണ്. അതോടൊപ്പം ഈ ചിത്രത്തിലെ നായകൻ ആയി എത്തിയ ജോജു ജോർജ് കാട്ടാളൻ പൊറിഞ്ചു ആയുള്ള ഗംഭീര പ്രകടനത്തിലൂടെ താര പദവിയിലേക്കും ഉയർന്നു കഴിഞ്ഞു. പുത്തൻപള്ളി ജോസ് ആയി അഭിനയിച്ച ചെമ്പൻ വിനോദ്, ആലപ്പാട്ട് മറിയം ആയി എത്തിയ നൈല ഉഷ എന്നിവരും മിന്നിച്ച ഈ ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ വമ്പൻ ഹിറ്റുകളുടെ കൂട്ടത്തിലേക്കു എത്തിച്ചേരുന്നത്.
ആക്ഷനും, റൊമാൻസും, വൈകാരിക മുഹൂർത്തങ്ങളും എല്ലാം കോർത്തിണക്കി ഒരു പക്കാ ഫാമിലി മാസ്സ് എന്റെർറ്റൈനെർ ആയി ആണ് ജോഷി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. അതിനോടൊപ്പം തന്നെ ഈ ചിത്രത്തിന്റെ വിജയത്തിൽ ഏറ്റവും വലിയ പങ്കു വഹിച്ച ഒരു ഘടകം ഇതിലെ പശ്ചാത്തല സംഗീതം ആണ്. ജേക്സ് ബിജോയ് തന്നെയാണ് ഇതിന്റെ പശ്ചാത്തല സംഗീതവും ഒരുക്കിയത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്യാം ശശിധരൻ ആണ്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.