[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മൂന്ന് വര്‍ഷം കാത്തിരുന്ന ആ സ്വപ്നം സഫലമായി അനശ്വര രാജൻ..!!

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായിക ആയിരുന്നു അനശ്വര രാജൻ എന്ന പെൺകുട്ടി. ഉദാഹരണം സുജാത എന്ന ഹിറ്റ് ചിത്രത്തിലൂടെ രണ്ടു വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറിയ അനശ്വര ആ ചിത്രത്തിൽ മഞ്ജു വാര്യരുടെ മകൾ ആയി എത്തി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതിൽ ഒരു ദുൽഖർ സൽമാൻ ആരാധിക ആയി അഭിനയിച്ച അനശ്വര യഥാർത്ഥ ജീവിതത്തിലും ദുൽഖറിന്റെ വലിയ ഫാൻ ആണ്. കഴിഞ്ഞ മൂന്നു വർഷം ആയി അനശ്വര കൊണ്ട് നടന്ന സ്വപ്നം ആയിരുന്നു ദുൽഖർ സൽമാനെ ഒന്ന് നേരിട്ട് കാണുക എന്നത്. ഇപ്പോൾ ഇതാ തന്റെ ആരാധനാപാത്രത്തെ നേരിട്ട് കണ്ട അദ്ദേഹത്തോടൊപ്പം ഫോട്ടോയും എടുത്തതിന്റെ സന്തോഷത്തിൽ ആണ് ഈ കലാകാരി.

”എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഈ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടിയിരിക്കുന്നു! കഴിഞ്ഞ മൂന്നു വര്‍ഷമായി കൊണ്ടുനടന്നിരുന്ന സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു”, ഇങ്ങനെയാണ് ദുല്ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അനശ്വര ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോൾ ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന ആദ്യ രാത്രി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അനശ്വര. ഇതിനിടക്ക് ഒരു തമിഴ് ചിത്രത്തിലും അനശ്വര അഭിനയിച്ചു കഴിഞ്ഞു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങളിലെ കീർത്തി എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച വെച്ച അനശ്വര രാജന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ പോപ്പുലർ ആയ മാത്യു തോമസ് ആയിരുന്നു ഇതിലെ നായകൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.