ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം അങ്കിൾ സെൻസർ പൂർത്തിയാക്കി റിലീസിന് ഒരുങ്ങി. ചിത്രം ക്ളീൻ യൂ സർട്ടിഫിക്കറ്റാണ് നേടിയിരിക്കുന്നത്. രണ്ടുമണിക്കൂറും 24 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രം ഏപ്രിൽ 27 ന് തീയറ്ററുകളിൽ എത്തും. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിന്റെ സംവിധാനം. ഏറെ കാലം രഞ്ജിത്തിന്റെയും എം. പദ്മകുമാറിന്റെയും സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് ഗിരീഷ്. ജോയ് മാത്യുവിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നിരവധി പുരസ്‌കാരങ്ങളും പ്രേക്ഷക പ്രീതിയും നേടിയ ഷട്ടർ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കിയ ചിത്രമാണ് അങ്കിൾ. ഇതെല്ലാം കൊണ്ടു തന്നെയാണ് അങ്കിൾ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതും. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾ എല്ലാം തന്നെ വളരെ വ്യത്യസ്തമായിരുന്നു.
നായകനോ വില്ലനോ അത്തരമൊരു സംശയം പ്രേക്ഷകർക്ക് നൽകുന്ന ത്രില്ലിങ്ങായ ട്രൈലറാണ് ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. ട്രൈലർ മികച്ച പ്രേക്ഷക സ്വീകാര്യതയും നേടുകയുണ്ടായി. എന്ത് തന്നെയായാലും ഇന്നേവരെ കാണാത്ത മമ്മൂട്ടിയെ ആവും ഈ ചിത്രത്തിലൂടെ കാണാൻ ആവുക എന്നാണ് കരുതുന്നത്. ചിത്രത്തിനായി മമ്മൂട്ടി അതിനാൽ തന്നെ പ്രതിഫലം ഒന്നും കൈപ്പറ്റിയിട്ടുമില്ല. ഇതിന് മുൻപ് പ്രതിഫലം ഇല്ലാതെ അഭിനയിച്ച രണ്ട് കഥാപാത്രങ്ങളും വളരെ മികച്ചവ ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജി സെബാസ്റ്റ്യൻ, സരിത, ജോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.