Kayamkulam Kochunni Movie
മോഹൻലാൽ- നിവിൻ പോളി ടീം ആദ്യമായി ഒന്നിച്ച കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഓരോ സിനിമാ പ്രേമികളും. ഓഗസ്റ്റ് പതിനേഴിന് ആണ് റിലീസ് പറഞ്ഞിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സിനിമകളുടെയും റിലീസ് നീട്ടുകയായിരുന്നു. കേരളം ആ ദുരന്തത്തിൽ നിന്നെല്ലാം അതിജീവിച്ചു പുറത്തു വന്നതോടെ ഇനി പുതിയ ചിത്രങ്ങൾ എത്തിത്തുടങ്ങുമെന്നാണ് സൂചന. സെപ്റ്റംബർ ആദ്യ വാരം മുതൽ പുതിയ ചിത്രങ്ങൾ എത്തിത്തുടങ്ങും. അതിൽ തന്നെ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റിൽ കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.
എന്നാൽ ഇപ്പോൾ കേരളത്തിൽ തരംഗമായി മാറുന്നത് ഇത്തിക്കര പക്കി സ്പെഷ്യൽ ഹോർഡിങ്ങുകൾ ആണ്. കേരളമെങ്ങും ഇപ്പോൾ ഇത്തിക്കര പക്കിയുടെ കൂറ്റൻ കട്ടൗട്ടുകളും ഹോർഡിങ്ങുകളും പൊങ്ങി കഴിഞ്ഞു. ഒരു അതിഥി വേഷമായിട്ടു കൂടി ഇത്തിക്കര പക്കിയെ കാണാൻ ആണ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും , ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആണ്. മോഹൻലാൽ, നിവിൻ പോളി എന്നിവർക്ക് പുറമെ സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, സുദേവ് നായർ, പ്രിയങ്ക തിമേഷ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.