ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രക്ഷാ ബന്ധൻ. സഹോദര- സഹോദരീ ബന്ധത്തിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഓഗസ്റ്റ് പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണിപ്പോൾ അക്ഷയ് കുമാർ. അതിന്റെ ഭാഗമായി പ്രേക്ഷകരുമായി നടത്തിയ സംവാദത്തിൽ ഒരു മലയാളി ആരാധകൻ അദ്ദേഹത്തോട് ചോദിച്ച ചോദ്യവും അതിനദ്ദേഹം നൽകിയ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളുടെ ഹിന്ദി റീമേക്കിൽ അഭിനയിച്ചിട്ടുള്ള താരമാണ് അക്ഷയ് കുമാർ. അത്കൊണ്ട് തന്നെ അദ്ദേഹത്തെ മലയാള ചിത്രത്തിലും കാണാൻ താല്പര്യമുണ്ടെന്നാണ് ആരാധകൻ പറഞ്ഞത്. അതിനുള്ള മറുപടിയായി അക്ഷയ് കുമാർ പറഞ്ഞത് മലയാളം സംസാരിക്കാൻ അറിയില്ല എന്നത് കൊണ്ടാണ് അത് സംഭവിക്കാത്തത് എന്നാണ്.
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്നും, തനിക്കു വേണ്ടി മറ്റൊരാൾ ഡബ്ബ് ചെയ്യുന്നതിനേക്കാൾ സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കുന്നതാണ് ഇഷ്ടമെന്നും അക്ഷയ് പറയുന്നു. തമിഴിൽ രജനികാന്തിനൊപ്പവും കന്നഡയിലും അഭിനയിച്ച തനിക്കു മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നും തന്റെ പ്രിയ സുഹൃത്തും മലയാളി സംവിധായകനുമായ പ്രിയദർശനോട് ഈ കാര്യം ചോദിക്കുമെന്നും അക്ഷയ് കുമാർ പറയുന്നു. മോഹൻലാലിനൊപ്പം ഒരു ചിത്രം ചെയ്യാൻ സാധിച്ചാൽ അതൊരു വലിയ ബഹുമതിയായി കണക്കാക്കുമെന്നും അക്ഷയ് കുമാർ പറയുന്നു. പ്രിയദർശൻ ഒരുക്കിയ ബോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായകനായി വന്നത് അക്ഷയ് കുമാറാണ്. അതിൽ ഏകദേശം എല്ലാ ചിത്രവും സൂപ്പർ ഹിറ്റുകളുമായിരുന്നു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.