1987 ഇൽ മോഹൻലാലിനെ നായകനാക്കി എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. മലയാള സിനിമയിലെ അതുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചു ഇൻഡസ്ട്രി ഹിറ്റായി മാറിയ ആ ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ അവതരിപ്പിച്ച അധോലോക നായകൻ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറി. ഒരുപക്ഷെ നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് പറഞ്ഞ ലോകത്തിലെ തന്നെ ആദ്യത്തെ അധോലോക നായക കഥാപാത്രമാണ് സാഗർ ഏലിയാസ് ജാക്കി എന്ന് നമ്മുക്ക് പറയാം. അതിലെ മോഹൻലാലിന്റെ കിടിലൻ ഡയലോഗുകൾ ഇന്നും മലയാള സിനിമാ പ്രേമികൾക്ക് കാണാപ്പാഠമാണ്. ഇപ്പോഴും ടെലിവിഷനിൽ വരുമ്പോൾ ഒരുപാട് പ്രേക്ഷകരെ ലഭിക്കുന്ന ഈ ചിത്രം കെ മധു എന്ന സംവിധായകന്റെയും എസ് എൻ സ്വാമി എന്ന രചയിതാവിന്റേയും കരിയറിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നാണ് എന്നതും ഈ ചിത്രത്തെ സ്പെഷ്യലാക്കുന്നു. ഇപ്പോഴിതാ സാഗർ ഏലിയാസ് ജാക്കി എന്ന സ്റ്റൈലിഷായ ആ പേര് എങ്ങനെയാണു ആ കഥാപാത്രത്തിന് വന്നതെന്ന് വെളിപ്പെടുത്തുകയാണ് രചയിതാവായ എസ് എൻ സ്വാമി. അതുവരെ കുടുംബ ചിത്രങ്ങൾ മാത്രമെഴുതിയിരുന്ന താൻ ആദ്യമായി രചിച്ച ആക്ഷൻ ക്രൈം ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട് എന്ന് എസ് എൻ സ്വാമി പറയുന്നു.
കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താന്റെ കാലുതൊട്ടുതൊഴുന്ന സൂപ്പര്‍താരം ദീലീപ് കുമാറിന്റെ ഒരു ചിത്രം കണ്ടതിൽ നിന്നാണ് ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ കഥയുടെ ആരംഭമെന്നും എസ് എൻ സ്വാമി ഓർത്തെടുക്കുന്നു. വിദ്യാ സാഗർ എന്നാണ് ആ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. താൻ ആദ്യം സാഗര്‍ അഥവാ ജാക്കിയെന്നാണ് കഥാപാത്രത്തെ വിളിച്ചത് എന്നും, എന്നാൽ ആ പേര് പരിഷ്കരിച്ചു അതിനെ സാഗർ ഏലിയാസ് ജാക്കി ആക്കിയത് മോഹൻലാൽ ആണെന്നുമാണ് എസ് എൻ സ്വാമി പറയുന്നത്. ആ പേര് ഹിറ്റാകുമെന്ന് അന്നേ മോഹൻലാൽ പറഞ്ഞിരുന്നു എന്നതും ഈ രചയിതാവ് ഓർത്തെടുക്കുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗം അതിന്റെ ക്ലൈമാക്സ് തന്നെയാണെന്നും ഒറ്റ ദിവസം കൊണ്ടാണ് ആ വലിയ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു. തിയറ്ററുകളില്‍ 200 ദിവസങ്ങളോളം പ്രദര്‍ശനം നടത്തിയ ഇരുപതാം നൂറ്റാണ്ടു ആണ് ആദ്യമായി മലയാളത്തിൽ രണ്ടു കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.