താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. നൂറു കോടി രൂപയോളം മുതൽ മുടക്കിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്നലെ മരക്കാർ സെറ്റിൽ ആഘോഷങ്ങളുടെ ദിവസമായിരുന്നു.
ചിത്രത്തിലെ നായകൻ മോഹൻലാലിന് ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ പരമോന്നത സിവിലിയൻ ബഹുമതി ആയ പത്മ ഭൂഷൺ നൽകി ഇന്ത്യൻ ഗവണ്മെന്റ് ആദരിച്ചതിന്റെ സന്തോഷം.
അതോടൊപ്പം, ആശീർവാദ് സിനിമാസ് രൂപം കൊണ്ടതിന്റെ പത്തൊൻപതാം വാർഷികം ആയിരുന്നു ഇന്നലെ. 2000 ജനുവരി 26 നു ആയിരുന്നു ആശീർവാദ് സിനിമാസിന്റെ ആദ്യ നിർമ്മാണ സംരംഭം ആയിരുന്ന നരസിംഹം എന്ന മോഹൻലാൽ- ഷാജി കൈലാസ് ചിത്രം റിലീസ് ചെയ്തത്. മരക്കാരിൽ അഭിനയിക്കുന്ന പ്രശസ്ത തമിഴ് നടൻ പ്രഭുവിന്റെ വിവാഹ വാർഷികവും ഇന്നലെ ആയിരുന്നു. ഈ മൂന്നു ആഘോഷവും സെറ്റിൽ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. മോഹൻലാൽ, പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, പ്രഭു, അർജുൻ, കീർത്തി സുരേഷ് തുടങ്ങി ഒരുപാട് പേര് ആ ആഘോഷങ്ങളിൽ പങ്കു ചേർന്നു. അതിന്റെ ചിത്രങ്ങൾ നിർമാതാവ് ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ഇപ്പോൾ ആ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തു കഴിഞ്ഞു. തമിഴ്, തെലുങ്കു, ഹിന്ദി, മലയാളം ഭാഷകളിൽ ആയാണ് ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുക.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.