സംവിധായകൻ ആയും നടൻ ആയും നിർമ്മാതാവ് ആയും ബോളിവുഡിൽ ശ്രദ്ധ നേടിയ താരം ആണ് അർബാസ് ഖാൻ. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സഹോദരൻ ആയ അർബാസ് ഖാൻ ആണ് ദബാങ് 2 എന്ന ബ്ലോക്ക്ബസ്റ്റർ സൽമാൻ ഖാൻ ചിത്രം സംവിധാനം ചെയ്തത്. ഇത് കൂടാതെ സൽമാൻ ഖാൻ നായകനായ ഒട്ടേറെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമ്മാതാവും ആണ് അർബാസ്. നായകനായും വില്ലൻ ആയും സഹനടൻ ആയുമെല്ലാം ബോളിവുഡിൽ പ്രശസ്തനായ ഈ താരം ഇപ്പോൾ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ ആണ് അർബാസ് ഖാൻ മലയാളത്തിൽ എത്തുന്നത്. മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണെന്ന് പറയുന്നു അർബാസ്.
താൻ ഈ മാസം അവസാനത്തോടെ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും അർബാസ് പറഞ്ഞു. എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചതും സിദ്ദിഖ് തന്നെയാണ്. സച്ചിദാനന്ദൻ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടാൻ പോകുന്ന മോഹൻലാലിന്റെ നായികയായി എത്തുന്നത് പുതുമുഖം മിർണാ മേനോൻ ആണ്. ഈ വർഷം ക്രിസ്‌മസിന് റിലീസ് ചെയ്യാൻ പാകത്തിന് ഒരുക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, സിദ്ദിഖ് തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ജിത്തു ദാമോദർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ദീപക് ദേവ് സംഗീതം ഒരുക്കും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.