ഷെയ്ൻ നിഗം നായകനായിയെത്തിയ ഇഷ്‌ക്ക് കേരള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി അതിശക്തമായി മുന്നേറികൊണ്ടിരിക്കുകയാണ്. മെയ് 24നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിയത്. കേരളത്തിന് പുറത്തും ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. തമിഴ് നാട്ടിലാണ് ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നത്. വളരെ സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്.
നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വാഭാവിക അഭിനയം കൊണ്ട് ഷെയ്ൻ നിഗം മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ നായിക ആൻ ശീതലും തന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്തു. ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ലിയോണ ലിഷോയ് തുടങ്ങിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഇഷ്‌ക്ക് ഒരു പ്രണയ കഥയല്ല എന്ന ടാഗ് ലൈനാണ് അണിയറ പ്രവർത്തകർ ചിത്രത്തിന് നൽകിയത്. ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച റിയലിസ്റ്റിക് ചിത്രങ്ങളിൽ ഒന്നായിരിക്കും ഇഷ്‌ക്ക്. കേരളത്തിന് പുറത്ത് ഇപ്പോൾ ലഭിക്കുന്ന സ്വീകരിത തന്നെ ചിത്രത്തിന്റെ വലിയ വിജയത്തെ സൂചിപ്പിക്കുന്നു. ഇ4 എന്റർടൈന്മെന്റ്സിന്റെ ബാനറിൽ മുഖേഷ് ആർ മെഹ്ത, എ. വി അനൂപ്, സി. വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.