[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കരിന്തണ്ടൻ, ആട് 3 , ഡ്യൂഡ്; കൈ നിറയെ വമ്പൻ ചിത്രങ്ങളുമായി വിനായകൻ..!

തന്റെ വിസ്മയിപ്പിക്കുന്ന അഭിനയ പ്രതിഭ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടൻ ആണ് വിനായകൻ. കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയ വിനായകൻ ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് എത്താൻ പോകുന്നത്. ഈ വരുന്ന ഈദിനു ഷാനവാസ് ബാവക്കുട്ടിയുടെ തൊട്ടപ്പൻ എന്ന ചിത്രവുമായി എത്തുന്ന വിനായകൻ അതിനു ശേഷം എത്തുക ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ ആണ്. എന്നാൽ അതിലും വലിയ പ്രൊജെക്ടുകൾ ആണ് വിനായകൻ ഭാഗമായി അണിയറയിൽ ഒരുങ്ങുന്നത്. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന രണ്ടു ചിത്രങ്ങൾ ആ കൂട്ടത്തിൽ ഉണ്ടാകും. സൂപ്പർ ഹിറ്റായ ആട് സീരിസിലെ മൂന്നാം ഭാഗം ആണ് അതിലൊന്ന്. ത്രീഡിയിൽ ആണ് ആട് 3 എത്തുന്നത് എന്നാണ് സൂചന.

അതിനു ശേഷം ആട് സീരിസിലെ ഡ്യൂഡ് എന്ന വിനായകൻ കഥാപാത്രത്തെ മുൻ നിർത്തി ആ പേരിൽ മറ്റൊരു ചിത്രവും പ്ലാൻ ചെയ്യുന്നുണ്ട് എന്ന് മിഥുൻ മാനുവൽ തോമസ് അറിയിച്ചിരുന്നു. ഇത് കൂടാതെ വിനായകൻ എത്തുന്നത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവും ആയാണ്. കരിന്തണ്ടൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. വിനായകൻ ടൈറ്റിൽ റോൾ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായിക ലീല സന്തോഷ് ആണ്. ഏതായാലും വമ്പൻ പ്രോജെക്റ്റ്‌കളുടെ ഭാഗമായാണ് ഇനി വിനായകൻ പ്രേക്ഷക സമക്ഷം എത്താൻ പോകുന്നത്. തന്റെ ഞെട്ടിക്കുന്ന അഭിനയ മികവ് ലോകത്തിനു മുന്നിൽ എത്തിക്കാൻ വിനായകൻ കച്ച മുറുക്കി കഴിഞ്ഞു എന്ന് സംശയമില്ലാതെ തന്നെ പറയാം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.