ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് രാജമൗലി. അദ്ദേഹം ഒരുക്കുന്ന ഏറ്റവും ചിത്രത്തിൻറെ ചർച്ചയിലാണ് സിനിമ ലോകമെങ്ങും. മുൻ ചിത്രങ്ങൾ പോലെ തന്നെ പുതിയ ചിത്രവും ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും. മൾട്ടിസ്റ്റാർ ചിത്രമായ പുത്തൻ ചിത്രത്തിൽ ജൂനിയർ എൻ. ടി. ആറും രാം ചരണുമാണ് നായകന്മാരായി എത്തുക. തെലുങ്കിൽ ഏറെ ആരാധകരുള്ള രണ്ട് യുവ താരങ്ങൾ ഒന്നിക്കുന്നു എന്ന വാർത്ത വന്നതോടെ പ്രേക്ഷകർ വലിയ ആകാംഷയിലാണ്. ജൂനിയർ എൻ. ടി. ആറിന്റെ മുൻ ചിത്രമായ ജയ് ലവകുശയും രാം ചരണിന്റെ മുൻ ചിത്രമായ രംഗസ്ഥലനും വമ്പൻ ബോക്സോഫീസ് ഹിറ്റുകളായി മാറിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷക പ്രതീക്ഷയും വളരെയധികം വർദ്ധിക്കും. ബാഹുബലി രണ്ട് ഭാഗങ്ങളായി 400 കോടി രൂപയ്ക്കാണ് നിർമ്മിച്ചതെങ്കിൽ പുതു ചിത്രം 300 കോടി രൂപയ്ക്കാണ് അണിയിച്ചൊരുക്കുക.
ചിത്രത്തിന്റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കെയാണ് ചിത്രത്തിന്റെ നായികയെ പറ്റിയുള്ള അഭ്യൂഹങ്ങൾ വരുന്നത്. ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് എത്തുമെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നേനു ലോക്കൽ, മഹാനടി എന്നീ ചിത്രങ്ങളുടെ വിജയത്തോടെ കീർത്തി സുരേഷ് ഇപ്പൊ തെലുങ്കിൽ താര നായികയായി മാറി കഴിഞ്ഞു. കഴിഞ്ഞ വാരം പുറത്തിറങ്ങിയ മഹാനടിയിലെ കീർത്തിയുടെ ഗംഭീര പ്രകടനത്തെ പുകഴ്ത്തി രാജമൗലി എത്തിയിരുന്നു. ഇതാണ് ചർച്ചകൾ കൂടുതൽ ബലപ്പെടുത്തിയിരിക്കുന്നത്. എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്ത് വരുന്നതിനായി കാത്തിരിക്കാം.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.