ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹൻലാൽ ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ്. പ്രണവിന്റെ അവിശ്വസനീയമായ സ്റ്റണ്ട് രംഗങ്ങൾ ആയിരുന്നു ആദി എന്ന ജീത്തു ജോസെഫ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ചിത്രത്തിന് വേണ്ടി പാർക്കർ പരിശീലനം നേടിയ പ്രണവ് ഡ്യൂപ് ഇല്ലാതെ കാഴ്ച വെച്ചത് വിസ്മയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആയിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലൊക്കേഷനിൽ ഉള്ള പ്രണവിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ആദിയിൽ നിന്ന് വ്യത്യസ്തമായ ഒരു ലുക്കിൽ ആണ് പ്രണവ് ഈ ചിത്രത്തിൽ എത്തുന്നത്. ഇതിലും പ്രണവിന്റെ കിടിലൻ സ്റ്റണ്ട് രംഗങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർഫിങ്ങിലെ വിസ്മയ കാഴ്ചകൾ നമ്മുക്ക് സമ്മാനിക്കാനാണ് പ്രണവ് മോഹൻലാൽ ഈ ചിത്രത്തിലൂടെ ഒരുങ്ങുന്നത്. ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങ് പഠിച്ച പ്രണവിന്റെ കിടിലൻ സർഫിങ് രംഗങ്ങൾ ആവും ഈ അരുൺ ഗോപി ചിത്രത്തിന്റെ ഹൈലൈറ്റ്. അരുൺ ഗോപി തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ഒക്ടോബറിൽ തുടങ്ങും.
ഗോവ, കാഞ്ഞിരപ്പളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ആയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂർത്തിയാവുക എന്നാണ് സൂചന. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.