ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹൻലാൽ- അരുൺ ഗോപി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് സായ ഡേവിഡ്. ചിത്രം വലിയ ഒരു വിജയം ആയില്ലെങ്കിലും അതിലെ സായയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഈ യുവ നടി. കബീറിന്റെ ദിവസങ്ങൾ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുകയാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോൾ ആ ചിത്രത്തിന്റെ സെറ്റിൽ നിന്ന് ജഗതിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് സായ ഡേവിഡ്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുടെ ഒപ്പം അഭിനയിക്കാൻ സാധിച്ചു എന്ന് അഭിമാനത്തോടെ തന്നെ ഇനി പറയാം എന്നും, ജഗതി ചേട്ടനൊപ്പം അഭിനയിച്ചപ്പോൾ ഒരു സ്വപ്നം തന്നെയാണ് സഫലമായതു എന്നും സായ പറയുന്നു. ജഗതി ചേട്ടൻ നമ്മളെ ചിരിപ്പിച്ച പോലെ മറ്റാരും ചിരിപ്പിച്ചിട്ടില്ല എന്നും അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരാൾ ഇല്ല എന്നും സായ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. വളരെ അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങൾ ആയി ജഗതി ചേട്ടനൊപ്പം അഭിനയിച്ച നിമിഷങ്ങളെ കാണുന്നു എന്നും സായ പറയുന്നു. മൂന്ന് സംസ്ഥാന അവാർഡ് വാങ്ങിയ ” ഒരു ഞായറാഴ്ച “ എന്ന ശ്യാമ പ്രസാദ് ചിത്രത്തിന്റെ നിർമാതാവ് ശരത് ചന്ദ്രൻ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബീറിന്റെ ദിവസങ്ങൾ. മുരളി ചന്ദ് ,ഭരത് ,ആദിയ പ്രസാദ് ,സുധീർ കരമന ,മേജർ രവി ,ബിജുക്കുട്ടൻ ,കൈലാഷ് ,പദ്മരാജൻ രതീഷ് ,നോബി ,താരകല്യാൺ സോനാ നായർ, ജിലു ജോസഫ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.