ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈജു എസ് സംവിധാനം ചെയ്യുന്ന ഇര ട്രെയിലർ പുറത്തിറിങ്ങി. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’. ആക്ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ഓരോ സീനുകളും ആരാധകരെ കോരിത്തരിപ്പിക്കുന്ന രീതിയിലാണെന്നാണ് ട്രെയിലർ തെളിയിക്കുന്നത്.
“നിങ്ങൾ പ്രതിയാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്,ഒരേ ടവറിന്റെ കീഴിൽ വന്നാൽ പ്രതിയാകുമോ?” എന്നീ ഡയലോഗുകൾ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളുമായി സാമ്യമുള്ള രീതിയിലാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഈ സാമ്യത്തെക്കുറിച്ച് വ്യക്തമാക്കി മുൻപ് സംവിധായകൻ തന്നെ രംഗത്ത് വന്നിരുന്നു. “ആ വാര്‍ത്ത ഞങ്ങളും കേട്ടു. പക്ഷേ പ്രതികരിച്ചില്ല. അതെല്ലാം സിനിമകളുടെ ബിസിനസ് പോയിന്റായി കരുതുകയാണ് ഞാന്‍. എന്താണ് വസ്തുതയെന്ന് സിനിമ കണ്ട് തിരിച്ചറിയട്ടെ” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
പുലിമുരുകന്റെ സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും നിർമിക്കുന്ന ആദ്യ ചിത്രമാണ് ‘ഇര’. നവീൻ ജോൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിരഞ്ജന നീരജ,എം മിയ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ് തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.