മലയാള സിനിമയിൽ നിന്നു അന്താരാഷ്ട്ര പ്രശസ്തി നേടിയ സംവിധായകരിൽ ഒരാൾ ആണ് ഡോക്ടർ ബിജു. അദ്ദേഹം ഒരുക്കിയ ചിത്രങ്ങൾ എല്ലാം തന്നെ ദേശീയ- അന്തർദേശീയ തലത്തിൽ ഏറെ ശ്രദ്ധ നേടിയവയാണ്. ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങൾ നേടിയെടുത്തിട്ടുണ്ട്. ലോകത്തെ പ്രശസ്തമായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു ഇപ്പോൾ അപൂർവമായ ഒരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. ഏഷ്യൻ ഫിലിം ആർക്കെവിൽ നിന്നു ലഭിച്ച ആ അംഗീകാരത്തെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരോട് പങ്കു വെച്ചത്.
ഡോക്ടർ ബിജുവിന്റെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം, “സിംഗപ്പൂരിലെ പ്രശസ്തമായ ഏഷ്യൻ ഫിലിം ആർകേവ് ഞാൻ സംവിധാനം ചെയ്ത എല്ലാ സിനിമകളും ഡിജിറ്റൽ ആർകേവ് ചെയ്ത സംരക്ഷിക്കുന്നു. ഒരു ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരം ആയ ഒന്ന്. സിംഗപ്പൂർ ഏഷ്യൻ ഫിലിം ആർകേവ് ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ സംവിധായകന്റെ സിനിമകൾ പ്രിസർവ് ചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികപരമായും കലാപരമായും അന്തർദേശീയ ശ്രദ്ധ നേടിയ സൗത്ത് ഏഷ്യയിലെ ശ്രദ്ധേയരായ ഏഷ്യൻ ചലച്ചിത്രകാരന്മാരുടെ സിനിമകൾ ആണ് ഏഷ്യൻ ഫിലിം ആർകേവ് സംരക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള യൂണിവേഴ്‌സിറ്റികൾ, ലൈബ്രറികൾ എന്നിവിടങ്ങളിലായി അക്കാദമിക് ആവശ്യങ്ങൾക്കും റെഫറൻസിനും നിരൂപണങ്ങൾക്കും പഠനങ്ങൾക്കുമായാണ് സിനിമകൾ ആർക്കീവ് ചെയ്തു സൂക്ഷിക്കുന്നത്”. വളരെ അഭിമാനകരമായ അംഗീകാരം ആണ് അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്. മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും ലോക സിനിമക്ക് മുന്നിൽ തലയുയർത്തി പിടിച്ചു നിൽക്കാനുള്ള ഒരു അവസരം കൂടിയാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.