മോഹൻലാലിനെ അനുകരിച്ചു മലയാളികളുടെ പ്രിയനടി വിനീത കോശി. മോഹൻലാൽ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി എത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ ഒരു രംഗം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഹൻലാൽ തോൾ പൊക്കത്തിൽ കാലുകൾ ഉയർത്തി വച്ചിരിക്കുന്ന ചിത്രം അന്ന് വളരെയധികം വൈറലായി മാറിയിരുന്നു. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് അന്നുതന്നെ സിനിമാരംഗത്തെ പ്രമുഖരും നവമാധ്യമങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലൂടെ മോഹൻലാലിന്റെ സാമാന്യ മുഴക്കം തന്നെയായിരുന്നു പ്രകടമായത് എന്നാൽ മോഹൻലാലിൻറെ ഈ പ്രകടനം കണ്ട് ആരാധിക കൂടിയായ ചലച്ചിത്രനടി മോഹൻലാലിനെ അനുകരിക്കുകയായിരുന്നു. തന്റെ ഫ്ലാറ്റിനോട് ചേർന്ന് കാലുകൾ ഉയർത്തിവച്ച് ഒറ്റക്കാലിൽ ഇത്തിക്കരപക്കിയെ പോലെതന്നെ സാഹസിക അഭ്യാസം കാണിച്ചാണ് വിനീത കോശി ഫേസ്ബുക്കിൽ എത്തിയത്. ലാലേട്ടനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടത് എന്നാണ് വിനീത കോശി ഇതിന് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. എന്തുതന്നെയായാലും ലാലേട്ടന്റെ ഈ ആരാധികയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് വിനീത കോശി നായികയായി മലയാള സിനിമയിലെത്തുന്നത്. അതിനു മുൻപ് തന്നെ ഡബ്സ്മാഷിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ വിനീത കോശി ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രകടനത്തിലൂടെ വിനീത കോശി ലൗലി എന്ന ചിത്രത്തിലെ കഥാപാത്രത്തിനെ മനോഹരമാക്കി മാറ്റിയിരുന്നു. പിന്നീട് കഴിഞ്ഞവർഷം വിനീത് ശ്രീനിവാസൻ നായകനായ എബിയിൽ തീർത്തും വ്യത്യസ്തമായ ഒരു വേഷത്തിൽ എത്തിയിരുന്നു. ക്ലാര എന്ന എബിയുടെ കഥാപാത്രത്തിന്റെ അമ്മ വേഷത്തിലായിരുന്നു ചിത്രത്തിൽ വിനീത കോശി എത്തിയത്. യുവ നടിയായിരുന്നിട്ട് കൂടിയും ഗ്ലാമർ വേഷങ്ങളിൽ ഒതുങ്ങാതെ അഭിനയപ്രാധാന്യമുള്ള മികച്ച വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ ആണ് വിനീത കോശി ശ്രമിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ മികച്ച അവതരണത്തിൽ അറുപത്തിനാലാമത് സംസ്ഥാന ഫിലിം അവാർഡ് വിനീത് കൊച്ചിയെ തേടിയെത്തി. അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം ആയിരുന്നു വിനീത കോശിക്കന്ന് സ്വന്തമായത്. ഈവർഷം അങ്കരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു ഹാസ്യ കഥാപാത്രമായി എത്തിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.