മലയാള സിനിമ പ്രേക്ഷകർക്ക് എന്നും അത്ഭുദമാണ് ‘അമ്മ എന്ന സംഘടന. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താര സംഘടനകളിൽ ഒന്ന്. ഐക്യത്തിലും കെട്ടുറപ്പിലും എന്നും മറ്റുള്ളവർക്ക് മാതൃകയാണ് അമ്മ. മുരളിയും വേണു നാഗവള്ളിയും ചേർന്നാണ് ഇങ്ങനെയൊരു സംഘടനയ്ക്ക് തുടക്കം കുറിച്ചത്. സംഘടന പിന്നീട് ഏറെ വളർന്നു ഇപ്പോൾ അഞ്ഞൂറോളം അംഗങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും ഉൾപ്പടെയായി ‘അമ്മ മുന്നോട്ട് പോവുകയാണ്. 2008ൽ ‘അമ്മ തങ്ങളുടെ താരങ്ങളെയെല്ലാം അണിനിരത്തി ട്വന്റി-ട്വന്റി എന്ന ചിത്രം ചെയ്യുകയുണ്ടായി. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും ദിലീപും തുടങ്ങിയവർ ഏവരും തന്നെ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തിയപ്പോൾ ചിത്രം അതുവരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച വമ്പൻ വിജയമാണ് നേടിയത്. ചിത്രത്തിൽ അഭിനയിക്കുവാനായി ആരും തന്നെ പണവും മേടിച്ചിരുന്നില്ല. പിന്നീട് ചിത്രത്തിന്റെ റീമേക്ക് അവകാശവും വിറ്റുപോയിരുന്നു.
മറ്റ് ഭാഷാ താരങ്ങൾ ചിത്രം ഒരുക്കുവാനായി ട്വന്റി 20യുടെ റീമേക്ക് അവകാശങ്ങൾ അന്നുതന്നെ സ്വന്തമാക്കിയിരുന്നു. എന്നാൽ താരങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഈഗോ പ്രശ്നങ്ങളുമാണ് ചിത്രം മറ്റുഭാഷകളിൽ നടക്കാതെ പോകാൻ കാരണമെന്ന് അമ്മ പ്രസിഡൻറ് കൂടിയായ ഇന്നസെൻറ് പറയുകയുണ്ടായി. മലയാളസിനിമാ സംഘടനയിലുള്ള ഐക്യവും സ്നേഹവും തന്നെയാണ് ട്വെന്റി 20 എന്ന ചിത്രത്തിന്റെ വിജയരഹസ്യം. മറ്റൊരു സിനിമാ സംഘടനയ്ക്കും ഇത്തരമൊരു ചിത്രം നിർമിക്കാനാകുമെന്ന് കരുതുന്നില്ല എന്ന് തന്നെ പറയുകയുണ്ടായി. അന്ന് ട്വന്റി20ക്കായി താരങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ ചിത്രങ്ങൾ മാറ്റിവച്ചാണ് എത്തിയത്. താരമൂല്യം മറ്റും നോക്കാതെ എത്തിയവർ എല്ലാം തന്നെ പണം പോലും വാങ്ങാതെയാണ് അഭിനയിച്ചത്. മറ്റ് സിനിമ ഭാഷകളിൽ ഇത് സാധ്യമാക്കാൻ വളരെയധികം പാടാണെന്നും അദ്ദേഹം പറയുകയുണ്ടായി. കഴിഞ്ഞദിവസം അമ്മ മഴവിൽ ഷോയ്ക്കായി എത്തിയ സൂര്യയും അമ്മയെ കുറിച്ചും അമ്മയുടെ യോജിപ്പിനെ കുറിച്ചും വാ തോരാതെ സംസാരിച്ചിരുന്നു.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.