ഡോക്ടർ ജാനകി എന്ന കരുത്തുറ്റ കഥാപാത്രമായി ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി ഗംഭീര പ്രകടനം കാഴ്ച വെച്ച ഇനി ഉത്തരം എന്ന മലയാള ചിത്രം വലിയ പ്രേക്ഷക പിന്തുണ നേടുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. പതുക്കെ തുടങ്ങിയ ഈ ചിത്രത്തിന് ഇപ്പോൾ യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ കയ്യടി നൽകുന്നു എന്നാണ് തീയേറ്റർ പ്രതികരണങ്ങൾ പറയുന്നത്. ആദ്യ ദിനത്തെക്കാൾ കൂടുതൽ കളക്ഷൻ രണ്ടാം ദിനം നേടിയ ഈ ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ദിനവും കളക്ഷനും ഹൗസ്ഫുൾ ഷോകളുടെ എണ്ണവും കൂടി വരുന്നത് ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സൂചനയാണ്. താരസാന്നിധ്യങ്ങൾക്കപ്പുറം കഥയുടെ മികവ് കൊണ്ടാണ് ഇനി ഉത്തരം പ്രേക്ഷകരുടെ പ്രീയപെട്ടതാവുന്നത് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഗംഭീര ത്രില്ലറാണ് ഈ ചിത്രമെന്ന് പറയാം.
നവാഗത സംവിധായകനായ സുധീഷ് രാമചന്ദ്രനും, നവാഗത രചയിതാക്കളായ രഞ്ജിത്- ഉണ്ണി ടീമും മികച്ച ജോലിയാണ് ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ മികച്ച ത്രില്ലറുകളുടെ ഗണത്തിൽ പെടുത്താവുന്ന രീതിയിലാണ് അവർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച തീയേറ്റർ അനുഭവമാണ് ഇനി ഉത്തരം നൽകുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. അപർണ ബാലമുരളിയും കലാഭവൻ ഷാജോണും ഗംഭീരമായപ്പോൾ അതിനൊപ്പം തന്നെ കയ്യടി വാരിക്കൂട്ടുന്നത് ഹരീഷ് ഉത്തമനാണ്. ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് എന്നിവരും വേഷമിട്ട ഈ ചിത്രം എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.