തമിഴ് മലയാളം സിനിമകളില്‍ സജീവ സാന്നിധ്യമാണ് ‘ഇനിയ’. മമ്മൂട്ടി നായകനായി എത്തുന്ന ‘പരോൾ’ എന്ന ചിത്രത്തിലാണ് ഇനിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നതിലുള്ള സന്തോഷം താരം മുൻപ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ ഇനിയയ്ക്ക് മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ്. ഒരു തനി നാടന്‍ കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം അവിസ്മരണീയമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ഇനിയ.
ഇനിയയുടെ വാക്കുകളിലൂടെ;
‘തൃശൂരില്‍ നിന്ന് പാലയിലേയ്ക്ക് കുടിയേറിയ ആനി എന്ന കോട്ടയം അച്ചായത്തിയുടെ വേഷമാണ് എനിക്ക്. കല്ല്യാണത്തിന് മുന്‍പ് ബ്ലൗസും പാവാടയുമെല്ലാം ധരിക്കുന്ന ഒരു തനി നാടന്‍ പെണ്‍കുട്ടി. അഭിനയത്തില്‍ മമ്മൂക്ക ഒരുപാട് സഹായിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്‌തിരുന്നു. ഞാനും മമ്മൂക്കയും തമ്മിലുള്ള ഒരു വാദപ്രതിവാദത്തിന്റെ സീനുണ്ട്. സ്വല്‍പം ദൈര്‍ഘ്യമേറിയ ഒരു വൈകാരിക സീനായിരുന്നു അത്. ഷൂട്ടിങ്ങിനിടെ എന്റെ ഒരുപാട് ക്ലോസപ്പ് ഷോട്ടുകള്‍ എടുക്കാൻ പറഞ്ഞു. പിന്നെ ഇടയ്ക്ക് സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി സ്വയം സംവിധാനം ചെയ്യാനും തുടങ്ങി.ഒരാളുടെ പ്രകടനം മനസ്സില്‍ പിടിച്ചാല്‍ മാത്രമേ അദ്ദേഹം അങ്ങനെ ചെയ്യാറുള്ളൂവെന്ന് സെറ്റിലുള്ളവര്‍ എന്നോട് പറഞ്ഞപ്പോൾ ഒരു വലിയ ബഹുമതിയായി തോന്നി’.
മമ്മൂട്ടിയുടെ പുത്തന്‍ പണം എന്ന സിനിമയിലും ഇനിയ അഭിനയിച്ചിരുന്നു. അതിനുശേഷമാണ് പരോളിൽ നായികയാകാനുള്ള അവസരം താരത്തെ തേടിയെത്തിയത്. അജിത് പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് സന്ദിത് ആണ്. ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ കാലകേയനായി അഭിനയിച്ച പ്രഭാകറും ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.