മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം ജൂലൈയിൽ ആണ് ആമസോൺ പ്രൈം റിലീസ് ആയി എത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ഒട്ടേറെ രാഷ്ട്രീയ ചർച്ചകൾക്ക് വരെ സോഷ്യൽ മീഡിയയിൽ ഇടമൊരുക്കി. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് രംഗത്ത് വന്നെങ്കിലും എല്ലാവരും ഒരേ സ്വരത്തിൽ മികച്ച അഭിപ്രായം പറഞ്ഞത് അഭിനേതാക്കളുടെ പ്രകടനത്തെ കുറിച്ചാണ്. അതിൽ തന്നെ നായകനായ ഫഹദ് ഫാസിലിന്റെ പ്രകടനത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ അന്താരാഷ്ട്ര മാധ്യമത്തിന്റെ വരെ നല്ല വാക്കുകളാണ് ഫഹദിന്റെ പ്രകടനത്തെ തേടി എത്തിയിരിക്കുന്നത്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ ആണ്. പുത്തന്‍ മാറ്റങ്ങള്‍ നടക്കുന്ന മലയാള സിനിമയുടെ നായകന്‍ എന്ന് കരുതപ്പെടുന്ന ഫഹദിന് വലിയൊരു മാറ്റം തന്നെ ഉണ്ടാക്കാൻ സാധിക്കും എന്ന് പറയുന്ന അൽ ജസീറ, ഫഹദ് ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും കയ്യടി അര്‍ഹിക്കുന്നതാണെന്നും കൂട്ടിച്ചേർക്കുന്നു.
കയ്യെത്തും ദൂരത്ത് അഭിനയിച്ചതുമുതലുള്ള ഫഹദിന്റെ സിനിമാ ജീവിതത്തെയും വ്യക്തമായി പരാമർശിക്കുന്ന റിപ്പോർട്ടിൽ, അല്‍ജസീറയുമായി ഫഹദ് ഫാസിലും മഹേഷ് നാരായണനും നടത്തിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ കാര്യങ്ങളും പ്രത്യേകമായി ചേർത്തിട്ടുണ്ട്. കഥാപാത്രമല്ല, പകരം കഥയും ആ കഥ പറയുന്ന ആഖ്യാനശൈലിയും സാങ്കേതികയുമൊക്കെയാണ് തനിക്കു എപ്പോഴും പ്രധാനമായി തോന്നിയിട്ടുള്ളതെന്ന് എന്ന് ഫഹദ് അൽ ജസീറയോട് പറയുന്നു. നമുക്ക് ഉണ്ടാവുന്ന അനുഭവം പോലെ തന്നെ സിനിമയും യാഥാര്‍ത്ഥ്യമുള്ളതായിരിക്കണമെന്നും കഥയുമായി പ്രേക്ഷകര്‍ക്ക് ഒരു ബന്ധം തോന്നണം എന്നും അദ്ദേഹം പറഞ്ഞു. ഫഹദിനൊപ്പം തന്നെ വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരും പ്രേക്ഷകരുടെ പ്രശംസ നേടിയെടുത്ത പ്രകടനമാണ് മാലികിൽ കാഴ്ച വെച്ചത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.