ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ. കുടുംബബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മാർച്ച് 7 ന് ചിത്രം തീയേറ്ററുകളിൽ എത്തും .
ഇന്ദ്രൻസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന ഭീമൻ ഞെട്ടിക്കുമെന്നാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ജഗദീഷ് പറഞ്ഞത്
ജഗദീഷിൻറെ വാക്കുകളിലേക്ക്
“കുടുംബാംഗങ്ങൾ തമ്മിലുള്ള ഒരു മത്സരവും യുദ്ധവും ആണ് പരിവാറിലൂടെ അവതരിപ്പിക്കുന്നത്. അതിനു നിമിത്തമായി തീരുന്നത് ഒരു മോതിരമാണ്..പാണ്ഡവ ലഹള എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം നൽകിയ പേര്..പാണ്ഡവരുടെ കഥയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം..ഭീമനായി ഇന്ദ്രൻസും അർജുനൻ ആയി ഋഷിയും നകുലനും സഹദേവനുമായി പ്രശാന്ത് അലക്സാണ്ടറും ഞാനും എത്തുന്നു.. ഇന്ദ്രൻസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന ഭീമൻ ഞെട്ടിക്കും..രണ്ടാമൂഴത്തിലെ ഭീമൻ എന്ന് പറയുന്ന പോലെ ഇത് വേറെ ഒരു ഊഴത്തിലെ ഭീമനാണ്..ഒന്നൊന്നര ഭീമനാണ്..ഇന്ദ്രൻസിന്റെ ഗംഭീര കഥാപാത്രമാണിത്…സൂപ്പർ താരങ്ങൾ അവതരിപ്പിക്കാൻ പോകുന്ന രണ്ടാമൂഴത്തിലെ ഭീമനെ വെല്ലുന്ന ഒരു ഭീമനെയാണ് ഇന്ദ്രൻസ് പരിവാറിൽ അവതരിപ്പിച്ചിരിക്കുന്നത്..”
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വി എഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിംഗ്- റംബൂട്ടൻ. പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ. അഡ്വെർടൈസ്‌മെന്റ് – ബ്രിങ് ഫോർത്ത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.