[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂക്കയുടെയും ലാലേട്ടന്‌റെയും സിനിമകള്‍ അന്ന് ചെയ്യാതിരുന്നത് ഇത് കൊണ്ട്; കാരണം വെളിപ്പെടുത്തി ഇന്ദ്രൻസ്..!

മലയാളത്തിലെ പ്രശസ്ത നടനായ ഇന്ദ്രൻസ് ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി ഇന്ദ്രൻസിനു ലഭിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം വരെ ഇന്ദ്രൻസ് ഈ കാലയളവിൽ സ്വന്തമാക്കി. ഇപ്പോഴിതാ അടുത്തിടെ റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തിലെ നായക വേഷത്തിൽ നടത്തിയ ഗംഭീര പ്രകടനത്തിന് ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേമികളുടെ അഭിനന്ദനം ഏറ്റു വാങ്ങുകയാണ് ഇന്ദ്രൻസ്. റോജിൻ തോമസ് ഒരുക്കിയ ഈ ചിത്രത്തിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം ഈ നടന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളിൽ ഒന്നാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഇന്ദ്രൻസ് കുറച്ചു വർഷം മുൻപ് വരെ ഹാസ്യ നടൻ മാത്രമായി തളച്ചിടപ്പെടുകയായിരുന്നു. ഹാസ്യ നടനായി ജോലി ചെയ്തിരുന്ന സമയത്തും സിനിമയിലെ തന്റെ ആദ്യത്തെ ജോലിയായിരുന്ന വസ്ത്രാലങ്കാരം തുടരുന്നുണ്ടായിരുന്നു ഇന്ദ്രൻസ്. ഇപ്പോഴിതാ തനിക്കു പണ്ട് മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിൽ വസ്ത്രാലങ്കാരം ചെയ്യാൻ പേടി ആയിരുന്നു എന്ന് പറയുകയാണ് ഇന്ദ്രൻസ്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് ഈ കാര്യം തുറന്നു പറയുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളിൽ ചെറിയ ചെറിയ ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഇന്ദ്രൻസ്. ഇരുപതിലധികം സിനിമകളില്‍  കോസ്റ്റ്യൂം ഡിസനൈറായി പ്രവര്‍ത്തിച്ച ഇന്ദ്രൻസ് പിന്നീട് ഹാസ്യ താരമായി തിരക്കേറിയതോടെ വസ്ത്രാലങ്കാരം ജോലി കുറച്ചു. സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞു പടങ്ങളാണ് ചെയ്തത് എന്നും മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ വമ്പൻ പ്രൊഡക്ഷൻ ആയതു കൊണ്ട് തന്നെ അവരുടെ ചിത്രങ്ങൾ ചെയ്യാൻ ഉള്ള ക്ഷണം വരുമ്പോൾ താൻ ആ അവസരങ്ങൾ ഒഴിവാക്കുകയാണ് ഉണ്ടായതു എന്ന് ഇന്ദ്രൻസ് പറയുന്നു. തനിക്കു അറിവും കുറവായിരുന്നു ഒപ്പം താൻ തിരുവനന്തപുരം വിട്ടു പുറത്തു പോയി ജോലി ചെയ്തതുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk

Recent Posts

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

3 days ago

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

1 week ago

യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരളം ഇന്ന് മുതൽ

പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…

1 week ago

UK.OK (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) നാളെ മുതൽ തീയേറ്ററുകളിൽ ,ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…

1 week ago

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

2 weeks ago

“ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു “

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…

2 weeks ago

This website uses cookies.