[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബിഗ് ബോസ് താരം അലീന പടിക്കലിന്റെ വിവാഹം കഴിഞ്ഞു; വീഡിയോ കാണാം..!

ടെലിവിഷൻ അവതാരക ആയും അതുപോലെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടിയ താരമാണ് അലീന പടിക്കൽ. അതിനൊപ്പം ഒരു നടി കൂടിയാണ് ഈ മിനി സ്ക്രീൻ താരം. ഇപ്പോഴിതാ ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതയായിരിക്കുകയാണ് അലീന പടിക്കൽ. രോഹിത് പ്രദീപ് ആണ് അലീനയുടെ വരൻ. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് വിവാഹ ചടങ്ങിൽ അലീന ധരിച്ചത്. പരമ്പരാഗത ശൈലിയിലുള്ള കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം.


ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഈ താരം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. 15-ാം വയസില്‍ ആണ് അലീന രോഹിതുമായി പ്രണയത്തിലാവുന്നത്. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമാണ് രോഹിത് പി നായര്‍. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തുന്നത്. മാത്രമല്ല, തന്റെ കാമുകൻ മറ്റൊരു വിഭാഗത്തില്‍ നിന്നുവരുന്ന ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ വിവാഹിതരാവൂ എന്നും അലീന അന്ന് ബിഗ് ബോസിലെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആദ്യം എതിർത്ത വീട്ടുകാർ പിന്നീട് സമ്മതിച്ചതോടെ, ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വേദിയില്‍ വച്ചാണ്  തങ്ങളുടെ വിവാഹം തീരുമാനിച്ചതായി അലീന എല്ലാവരെയും അറിയിച്ചത്. ഏതായാലും ഇന്ന് നിരവധി പേരാണ് നവവധൂവരന്മാർക്ക് ആശംസകളുമായി മുന്നോട്ട് വന്നത്.

webdesk

Recent Posts

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

12 hours ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

12 hours ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

2 days ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

2 days ago

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

3 days ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

6 days ago

This website uses cookies.