കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പുതിയ ഒരു വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ റോജിൻ തോമസ് സംവിധാനം ചെയ്ത ഇന്ദ്രൻസ് ചിത്രമായ ഹോമിന് ഒറ്റ അവാർഡ് പോലും ലഭിച്ചില്ല. മികച്ച നടനുള്ള പുരസ്കാരമുൾപ്പെടെ ഒട്ടേറെ അവാർഡുകൾ കിട്ടുമെന്ന് സിനിമാ പ്രേമികൾ പ്രതീക്ഷിച്ചിരുന്ന ചിത്രം കൂടിയാണ് ഹോം. എന്നാൽ ആചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബു ഒരു സ്ത്രീപീഡന കേസിൽ പെട്ടത് കൊണ്ട് ഹോം എന്ന ചിത്രം അവാർഡിന് പരിഗണിച്ചു കാണില്ലയെന്നും, അങ്ങനെയാണെങ്കിൽ വലിയ അനീതിയാണ് ആ ചിത്രത്തിന് വേണ്ടി കഷ്ടപ്പെട്ട കലാകാരന്മാരോട് കാണിച്ചതെന്നും സോഷ്യൽ മീഡിയ പറയുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് ചിത്രത്തിലെ നായകനായ ഇന്ദ്രൻസ്.
തനിക്ക് അവാര്ഡ് കിട്ടാത്തതില് വിഷമമില്ലെന്നും ഹോം എന്ന സിനിമക്ക് കിട്ടാത്തതില് നിരാശയുണ്ടെന്നും ഇന്ദ്രന്സ് പറയുന്നു. ഹോം സിനിമ ജൂറി കണ്ട് കാണില്ലെന്നാണ് ഇന്ദ്രൻസ് പറയുന്നത്. ബലാല്സംഗ കേസില് നിര്മ്മാതാവ് വിജയ് ബാബു പ്രതി ചേര്ക്കപ്പെട്ടത് ഹോം സിനിമ തഴയപ്പെടാന് കാരണമായോ എന്ന ചോദ്യത്തിന് ഇന്ദ്രൻസ് തിരിച്ചു ചോദിച്ചത്, ഒരു കുടുംബത്തിലെ ഒരാള് കുറ്റം ചെയ്താല് കുടുംബത്തിലെ എല്ലാവരെയും പിടിച്ചുകൊണ്ടു പോവുമോ എന്നായിരുന്നു. വിജയ് ബാബു നിരപരാധിയാണെങ്കില് ജൂറി അവാര്ഡ് തീരുമാനം തിരുത്തുമോ എന്ന പ്രസക്തമായ ചോദ്യവും ഇന്ദ്രൻസ് ഉന്നയിച്ചു. ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹൃദയത്തിനൊപ്പം തന്നെ ഹോമിനും കൊടുക്കാമായിരുന്നു എന്നും ഇന്ദ്രൻസ് പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിനെക്കുറിച്ച് പലരും അറിയുന്നത് ഹോം സിനിമ കണ്ടതിന് ശേഷമാണെന്നും, വിജയ് ബാബുവിനെതിരായ പരാതിയും ഹോം തഴയപ്പെടാന് കാരണമായിരിക്കാമെന്നും ഇന്ദ്രൻസ് പറയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.