പ്രശസ്ത നടനായ ഇന്ദ്രൻസ് ഇപ്പോൾ ഗംഭീരമായ പ്രകടനങ്ങൾ കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന കാലമാണ്. കലാമൂല്യമുള്ള ഒട്ടേറെ ചിത്രങ്ങളിൽ ശകത്മായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അദ്ദേഹം മറ്റൊരു മികച്ച കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് എം എ നിഷാദ് സംവിധാനം ചെയ്ത കിണർ. കെണി എന്ന പേരിൽ തമിഴിലും ഒരുക്കിയിരിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും. ജയപ്രദ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വളരെ നിർണ്ണായകവും അതുപോലെ ശ്കതവുമായ വേഷവുമാണ് ഇന്ദ്രൻസ് ചെയ്യുന്നത് എന്നാണ് സൂചന. ഇന്ദ്രൻസ് എന്ന മികച്ച നടനെ ഉപയോഗിച്ചിരിക്കുന്ന ഒരു മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേതു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നായി കിണറിലെ ഈ വേഷം മാറും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജലക്ഷാമം അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം കഥ പറയുന്നത്.
എം എ നിഷാദ് തന്നെ കഥ എഴുതിയ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അൻവർ അബ്ദുല്ല, അജു നാരായണൻ എന്നിവർ ചേർന്ന് ആണ്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജയപ്രദക്കും ഇന്ദ്രൻസിനും പുറമെ രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, രഞ്ജി പണിക്കർ, ജോയ് മാത്യു, ഭഗത് മാനുവൽ, സുനിൽ സുഗത, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സുധീർ കരമന, സോഹൻ സീനുലാൽ എന്നിവരും വേഷമിട്ടിരിക്കുന്നു . ഇന്ദിര എന്ന കഥാപാത്രത്തെയാണ് ജയപ്രദ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രണയം എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ജയപ്രദ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കിണർ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.