[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പപ്പു പിഷാരടിയായി വിസ്മയിപ്പിക്കാന്‍ ഇന്ദ്രൻസ്

തൊണ്ണൂറുകളിൽ ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറസാന്നിധ്യമായ നടനാണ് ഇന്ദ്രൻസ് .ഒടുവിൽ വളരെ ശക്തമായ ക്യാരക്ടർ റോളുകളും തന്റെ കയ്യിൽ ഭദ്രം ഒരുപാടു സിനിമകളിലൂടെ തെളിയിച്ചു കഴിഞ്ഞു .. അക്കൂട്ടത്തിലേക്ക് ഇതാ ഒരു ചിത്രം കൂടി .

എഴുപത്തിയഞ്ച് വയസ്സ് പ്രായമുള്ള പപ്പുപിഷാരടി എന്ന ഓട്ടൻതുള്ളൽ കലാകാരനായ് ഇന്ദ്രൻസ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ്‌ ആളൊരുക്കം . മാധ്യമ പ്രവർത്തകനായ വി.സി. അഭിലാഷ്‌ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. 20 വര്ഷം മുൻപ് കാണാതായ മകനെ തിരക്കി തിരുവനന്തപുരം നഗരത്തിൽ എത്തുന്ന ഓട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടിയുടെ ജീവിതം ആണ് ചിത്രത്തിന്റെ പ്രേമേയം . ചിത്രത്തിനു വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നത് കലാമണ്ഡലത്തിലെ കലാകാരന്മാരാണ് .

ഒരുപക്ഷെ വളരെ വൈകി മാത്രമാണ് ഇന്ദ്രൻസിനുള്ളിലെ പ്രതിഭയെ നമ്മൾ കണ്ടത് . ടി വി ചന്ദ്രന്റെ കഥാവശേഷൻ തൊട്ടാണ് ഇന്ദ്രൻസിനെ തേടി മികച്ച അഭിനയ സാധ്യത ഉള്ള റോളുകൾ എത്തി തുടങ്ങിയത് . തുടർന്ന് മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരിയും , ഒടുവിൽ പുറത്തെത്തിയ മൻഡ്രോ തുരുത്തും അദ്ദേഹത്തിലെ അസാമാന്യ അഭിനയത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് . മലയാള സിനിമയുടെ ചരിത്രത്തില്‍ മികച്ച പ്രകടനങ്ങളുമായി ഇന്ദ്രന്‍സ് തന്റെ പേരെഴുതി കഴിഞ്ഞിരിക്കുന്നു.

പപ്പു പിഷാരടി ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമായിത്തീരട്ടെ ..

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

7 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.