തൊണ്ണൂറുകളിൽ ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറസാന്നിധ്യമായ നടനാണ് ഇന്ദ്രൻസ് .ഒടുവിൽ വളരെ ശക്തമായ ക്യാരക്ടർ റോളുകളും തന്റെ കയ്യിൽ ഭദ്രം ഒരുപാടു സിനിമകളിലൂടെ തെളിയിച്ചു കഴിഞ്ഞു .. അക്കൂട്ടത്തിലേക്ക് ഇതാ ഒരു ചിത്രം കൂടി .
എഴുപത്തിയഞ്ച് വയസ്സ് പ്രായമുള്ള പപ്പുപിഷാരടി എന്ന ഓട്ടൻതുള്ളൽ കലാകാരനായ് ഇന്ദ്രൻസ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ആളൊരുക്കം . മാധ്യമ പ്രവർത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. 20 വര്ഷം മുൻപ് കാണാതായ മകനെ തിരക്കി തിരുവനന്തപുരം നഗരത്തിൽ എത്തുന്ന ഓട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടിയുടെ ജീവിതം ആണ് ചിത്രത്തിന്റെ പ്രേമേയം . ചിത്രത്തിനു വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നത് കലാമണ്ഡലത്തിലെ കലാകാരന്മാരാണ് .
ഒരുപക്ഷെ വളരെ വൈകി മാത്രമാണ് ഇന്ദ്രൻസിനുള്ളിലെ പ്രതിഭയെ നമ്മൾ കണ്ടത് . ടി വി ചന്ദ്രന്റെ കഥാവശേഷൻ തൊട്ടാണ് ഇന്ദ്രൻസിനെ തേടി മികച്ച അഭിനയ സാധ്യത ഉള്ള റോളുകൾ എത്തി തുടങ്ങിയത് . തുടർന്ന് മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരിയും , ഒടുവിൽ പുറത്തെത്തിയ മൻഡ്രോ തുരുത്തും അദ്ദേഹത്തിലെ അസാമാന്യ അഭിനയത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് . മലയാള സിനിമയുടെ ചരിത്രത്തില്‍ മികച്ച പ്രകടനങ്ങളുമായി ഇന്ദ്രന്‍സ് തന്റെ പേരെഴുതി കഴിഞ്ഞിരിക്കുന്നു.
പപ്പു പിഷാരടി ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമായിത്തീരട്ടെ ..
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.