മികച്ച നടനുള്ള സംസ്ഥാന അവാർഡ് അടക്കം നേടിയ മലയാളികളുടെ പ്രീയപ്പെട്ട നടൻ ആണ് ഇന്ദ്രൻസ്. ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ നടൻ അടുത്തകാലത്തായി കാമ്പുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകികൊണ്ട് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ മലയാളി നടന്മാർക്ക് അപൂർവമായി മാത്രം ലഭിച്ചിട്ടുള്ള, വിദേശ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലുകളിലെ റെഡ് കാർപ്പറ്റ് വിരിച്ചുള്ള സ്വീകരണവും ലഭിച്ചിരിക്കുകയാണ് ഇന്ദ്രൻസിനു. ലോകത്തെ ഏറ്റവും പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇത്തവണ ഇന്ദ്രൻസ് നായകനായ വെയിൽ മരങ്ങൾ എന്ന ചിത്രം പ്രദർശിപ്പിക്കുകയും അവിടെ അദ്ദേഹത്തിന് റെഡ് കാർപെറ്റ് വിരിച്ചുള്ള സ്വീകരണം ലഭിക്കുകയും ചെയ്തു.
എന്നാൽ ആ നേട്ടം സോഷ്യൽ മീഡിയ പോലും ആഘോഷമാക്കിയില്ല. ഇപ്പോഴിതാ അതിനെതിരെ സിനിമാ പ്രേമികൾ രംഗത്ത് വന്നിരിക്കുകയാണ്. ബോളിവുഡ് സൂപ്പർ താരങ്ങളോ മറ്റു സൂപ്പർ താര പദവിയിൽ ഉള്ളവർക്കോ ആണ് ഈ നേട്ടം കിട്ടിയത് എങ്കിൽ സോഷ്യൽ മീഡിയ ഇത് ആഘോഷിച്ചേനെ എന്നും, ഇന്ദ്രൻസ് എന്ന നടനെ തീർത്തും അവഗണിക്കുന്ന സമീപനം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നുമാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന സിനിമാ പ്രേമികൾ പറയുന്നത്. അവാർഡുകളും, നേട്ടങ്ങളും ഉണ്ടാകുമ്പോൾ താരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രശംസിക്കുക പതിവാണ്. എന്നാൽ ഇന്ദ്രാസിന്റെ ഈ നേട്ടം താരങ്ങളിൽ നിന്നും ഒരു പ്രശസയോ അഭിനന്ദനമോ ഇല്ലാതെ വന്നപ്പോഴാണ് ആരാധകർ രംഗത്തെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവൽ ആയി കരുതപ്പെടുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഏകദേശം 20 വർഷങ്ങൾക്കു മുൻപാണ് മോഹൻലാലിനു റെഡ് കാർപെറ്റ് വിരിച്ചു സ്വീകരണം ലഭിച്ചത്. അതിനു ശേഷം ഇപ്പോൾ ഇന്ദ്രൻസിനു ആണ് ഇത്രയും വലിയ ഒരു ചലച്ചിത്ര മേളയിൽ ഇങ്ങനെ ഒരു സ്വീകരണം മലയാള സിനിമയിൽ നിന്നു ലഭിക്കുന്നത്. ഡോക്ടർ ബിജു ആണ് വെയിൽ മരങ്ങൾ സംവിധാനം ചെയ്തത്. ഈ വർഷം അവിടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഒരേ ഒരു ഇന്ത്യൻ ചിത്രവുമാണ് ഇത്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.