ആഷിഖ് അബുവിന്റെ അടുത്ത മാസം റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘വൈറസ്’. വമ്പൻ താരനിരയോട് കൂടിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വൈറസ് സിനിമയുടെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഇപ്പോൾ പുറത്തിറങ്ങികൊണ്ടിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ നല്ല പ്രതികരണം നേടുന്നുണ്ട്. പൂർണിമ ഇന്ദ്രജിത്തിന്റെ ക്യരാക്ടർ പോസ്റ്ററാണ് സിനിമ പ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത്. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് പൂർണിമ അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്.
പൂർണിമയുടെ ക്യാർക്ടർ പോസ്റ്റർ നടനും ഭർത്താവുമായ ഇന്ദ്രജിത്താണ് പുറത്തുവിട്ടത്. മലയാള സിനിമയിൽ വമ്പൻ തിരിച്ചു വരവ് നടത്തുന്ന തന്റെ ഭാര്യയെ അഭിനന്ദിക്കുവാനും ഇന്ദ്രജിത്ത് മറന്നില്ല. നിപ്പ വൈറസ് ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിക്കുന്നത്. മമ്മൂട്ടി ചിത്രമാണ് ഡാനിയിലാണ് പൂർണിമ അവസാനമായി അഭിനയിച്ചത്. വിവാഹ ശേഷം ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്ക് താരം ചുവടുവെക്കുകയായിരുന്നു. 2013ൽ പ്രാണ എന്ന പേരിൽ ഫാഷൻ ഡിസൈനിങ് സ്ഥാപനം പൂർണിമ തുടങ്ങുകയായിരുന്നു. വൈറസിലെ പ്രകടനം കരിയറിൽ ഒരു വഴിത്തിരിവാവും എന്ന കാര്യത്തിൽ തീർച്ച. വൈറസ് ഈദ് റിലീസായി തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025…
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ…
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഡിസംബർ 20 ന്…
This website uses cookies.