മലയാളത്തിലെ പ്രമുഖ താരങ്ങളിൽ ഒരാളായ ഇന്ദ്രജിത് എട്ടു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും തന്റെ സിനിമാ ജോലികൾ ആരംഭിക്കാനൊരുങ്ങുകയാണ്. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്ദ്രജിത് ഇനി അഭിനയിക്കാൻ പോകുന്നത്. വിജയ് സേതുപതി നായകനും നിത്യ മേനോൻ നായികയുമായെത്തുന്ന ചിത്രത്തിൽ വളരെ നിർണ്ണായക വേഷത്തിലാണ് ഇന്ദ്രജിത്തും എത്തുന്നത്. ഇവരെ കൂടാതെ പ്രശസ്ത നടൻ ഇന്ദ്രൻസും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്നു ചെയ്യുന്നുണ്ട്. ഇന്ദു തന്റെ അടുത്ത സുഹൃത്താണെന്നും ഇന്ദു ചെയ്യാൻ പോകുന്ന ഈ പുതിയ ചിത്രം ഒരു റിയലിസ്റ്റിക് ഡ്രാമ ആയിരിക്കുമെന്നും ഇന്ദ്രജിത് പറയുന്നു. വളരെ തീവ്രമായ രീതിയിൽ കഥ പറയുന്ന, സാമൂഹിക – രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഷയം ചർച്ച ചെയ്യുന്ന സിനിമയാവും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 19 (1)(a) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മനേഷ് മാധവനും എഡിറ്റിംഗ് നിർവഹിക്കുന്നത് വിജയ് ശങ്കറുമാണ്.
ഇന്ദു തന്നോട് ഒട്ടേറെ കഥകൾ ചർച്ച ചെയ്തിട്ടുണ്ട് എന്നും അതെല്ലാം വ്യത്യസ്തവും പുതുമായർന്നതുമായ വിഷയങ്ങൾ ആണെന്നും ഇന്ദ്രജിത് പറയുന്നു. ഈ ചിത്രത്തിന്റെ കഥയും ഇതിലെ കഥാപാത്രത്തെക്കുറിച്ചും ഇന്ദു പറഞ്ഞപ്പോൾ തന്നെ ഇതിന്റെ ഭാഗമാകണം എന്നു താൻ തീരുമാനിച്ചെന്നും ഇന്ദ്രജിത് വിശദീകരിച്ചു. ഇന്ദ്രജിത് നായകനായ ഒരു ഹലാൽ ലൗ സ്റ്റോറി കഴിഞ്ഞ മാസമാണ് റീലീസ് ചെയ്‌തത്. ഓൺലൈനായി റീലീസ് ചെയ്ത ഈ ചിത്രത്തിലെ ഷെരീഫ് എന്ന കഥാപാത്രമായി നടത്തിയ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ഇന്ദ്രജിത്തിനു ലഭിച്ചത്. മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം റാം, ദുൽഖർ സൽമാൻ – ശ്രീനാഥ് രാജേന്ദ്രൻ ചിത്രം കുറുപ്പ് എന്നിവയും ഇന്ദ്രജിത് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ്. ഇത് കൂടാതെ ഒരു ചിത്രം സംവിധാനം ചെയ്യാനും തനിക്ക് പ്ലാനുണ്ടെന്നും ഇന്ദ്രജിത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.