[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പാര്‍വതിയെപ്പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം നമുക്ക്; മനസ്സ്‌ തുറന്ന് മഡോണ സെബാസ്റ്റ്യൻ..!

പ്രേമം എന്ന അൽഫോൻസ് പുത്രൻ – നിവിൻ പോളി ബ്ലോക്ക്ബസ്റ്ററിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് മഡോണ സെബാസ്റ്റ്യൻ. അതിനു ശേഷം ദിലീപിന്റെ നായികാ വേഷം ചെയ്ത് കിംഗ്‌ ലയർ എന്ന മലയാള ചിത്രത്തിലും അഭിനയിച്ച മഡോണ അന്യ ഭാഷാ ചിത്രങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ നടി പാർവതി തിരുവോതിനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ് മഡോണ. സിനിമ രംഗത്തെ പ്രശ്നങ്ങളെ പറ്റി അഭിപ്രായം പറയാത്തതും, പ്രതികരിക്കാത്തതും ഭയന്നിട്ടല്ല എന്നും ഇത്തരം പ്രശ്നങ്ങളെ പറ്റി സംസാരിക്കാന്‍ താന്‍ വളര്‍ന്നിട്ടില്ല എന്നുമാണ് മഡോണ വിശദീകരിക്കുന്നത്. പാര്‍വ്വതിയെ പോല ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരോട് തനിക്ക് ബഹുമാനമാണുള്ളതെന്നു പറഞ്ഞ മഡോണ അവര്‍ പ്രതികരിക്കുമ്പോള്‍ ഗുണം എല്ലാവര്‍ക്കുമാണെന്നും കൂട്ടിച്ചേർത്തു.

മാത്രമല്ല ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ അതിനു കൃത്യമായ സന്ദര്‍ഭമുണ്ടാവണമെന്നും അതല്ലാതെ ഒരു വീഡിയോയിലൂടെയോ പോസ്റ്റിലൂടെയോ കാര്യങ്ങൾ പറഞ്ഞാല്‍ ആളുകള്‍ മനസിലാക്കണമെന്നില്ലായെന്നും മഡോണ സൂചിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നത് വലിയ റിസ്ക് ആണെന്നും നടി പറയുന്നു. തന്റെ ഇപ്പോഴത്തെ ശ്രദ്ധ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഏറ്റവും നന്നായി ചെയ്യുന്നതിലാണെന്നും, ആ സമയത്തു മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുമ്പോള്‍ അതഭിനയത്തെ നെഗറ്റീവായി ബാധിക്കുമെന്നും മഡോണ അഭിമുഖത്തിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾക്കും മഡോണ ഒരിടക്കു ഇരയായിരുന്നു. അതിനെക്കുറിച്ചും മഡോണ അഭിമുഖത്തിൽ സംസാരിച്ചു. ട്രോളന്മാരോട് നന്ദി ഉണ്ടെന്നും അവരുടെ ട്രോളുകൾ കാരണം കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണുണ്ടായതെന്നും മഡോണ പറയുന്നു. ഇപ്പോൾ തമിഴ്, കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു വരികയാണ് മഡോണ. വാനം കൊട്ടും എന്ന തമിഴ് ചിത്രമായിരുന്നു മഡോണയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.