തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് സൂര്യ- ഗൗതം മേനോൻ എന്നിവരുടേത്. ഇരുവരുടെ കരിയർ ബെസ്റ്റ് ചിത്രങ്ങൾ പരിശോധിച്ചാൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് വാരണം ആയിരം, കാക്ക കാക്ക. ആരാധകരും സിനിമ പ്രേമികളും ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിനായി കാത്തിരിക്കുകയാണ്. മാധവനെ നായകനാക്കി 2001 ൽ പുറത്തിറങ്ങിയ മിന്നലെ ആയിരുന്നു ഗൗതം മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഫെബ്രുവരി 2ന് തമിഴ് സിനിമ ലോകത്ത് ഗൗതം മേനോൻ 20 വർഷം പൂർത്തിയാക്കി. ഒരുപാട് താരങ്ങളും സംവിധായകരും അദ്ദേഹത്തിന് ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ സൂര്യ പങ്കുവെച്ച വാക്കുകളാണ് ഇപ്പോളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്.
1998 ൽ ഒരു ബാച്ചിലർ പാർട്ടിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതെന്നും പിന്നീട് 4 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരു സിനിമ ചെയ്യുവാൻ ഭാഗ്യം ലഭിച്ചുവെന്നും സൂര്യ വ്യക്തമാക്കി. കരിയറിലെ ഏറ്റവും നല്ല രണ്ട് ചിത്രങ്ങൾ സമ്മാനിക്കുന്നതിനോടൊപ്പം എന്നും ഓർത്തിരിക്കാവുന്ന ഓർമകളും സംവിധായകൻ ഗൗതം വാസുദേവ് മേനോൻ നൽകിയെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. വാരണം ആയിരം എന്ന ചിത്രത്തിലൂടെ ഗിറ്റാർ ഒരു സമയത്ത് ഏറെ തരംഗം സൃഷ്ടിക്കുവാൻ ഈ കൂട്ടുകെട്ടിന് സാധിച്ചു, സംവിധായകൻ വീണ്ടും പറയുകയാണെങ്കിൽ ആ പഴയ ഗിറ്റാർ വീണ്ടുമെടുക്കുവാൻ താരം തയ്യാറാണെന്ന് ആശംസകളോടൊപ്പം കൂട്ടിച്ചേർത്തു. സൂര്യയ്ക്ക് മറുപടിയായി താങ്കളെകൊണ്ട് വൈകാതെ ഗിറ്റാർ വീണ്ടും എടുപ്പിക്കുമെന്നാണ് ഗൗതം മേനോൻ കുറിച്ചത്. വിദേശ നാട്ടിൽ ചിത്രീകരിക്കുന്ന ഒരു റൊമാന്റിക് ചിത്രം സൂര്യ- ഗൗതം മേനോൻ കൂട്ടുകെട്ടിൽ വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുവാൻ കാത്തിരിക്കുകയാണെന്ന് നടൻ ഇന്ദ്രജിത്ത് ഗൗതം മേനോന്റെ കമെന്റ് ബോക്സിൽ എഴുതുകയുണ്ടായി. സൂര്യ- വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വാടിവാസൽ എന്ന ചിത്രത്തിന് ശേഷം ഗൗതം മേനോൻ ചിത്രം വരുമെന്ന പ്രതീക്ഷിയിലാണ് ആരാധകരും സിനിമ പ്രേമികളും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.