മലയാളത്തിലെ യുവ താരം നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് പടവെട്ട്. യുവ താരം സണ്ണി വെയ്ൻ ആദ്യമായി നിർമ്മിക്കുന്ന ഈ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണ ആണ്. തൊണ്ണൂറു ശതമാനവും ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ വമ്പൻ നിർമ്മാണ കമ്പനികളിൽ ഒന്നായ സാ.രേ.ഗാ.മ.പാ എത്തുകയാണ്. ഇന്ത്യൻ സംഗീത വ്യവസായ ലോകത്തെ ഭീമന്മാരായ സാരേഗാമ സിനിമ, ഇപ്പോഴിതാ പടവെട്ടിലൂടെ അവർ മലയാള സിനിമാ നിർമ്മാണ രംഗത്തും ചുവടുറപ്പിക്കാൻ പോവുകയാണ്. നിവിൻ പോളിക്കൊപ്പം മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ ആണ്. സംവിധായകനായ ലിജു കൃഷ്ണ തന്നെ രചിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്.
നിവിൻ പോളിയുടെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിൽ ഒന്നായി ഒരുങ്ങുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശരീര ഭാരം കൂട്ടിയ നിവിൻ പോളി പുതിയ ലുക്കിൽ ആയിരിക്കും ഇതിന്റെ ബാക്കി ഭാഗത്തിൽ ജോയിൻ ചെയ്യുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. മുകളിൽ പറഞ്ഞ താരങ്ങളെ കൂടാതെ ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.