ഇന്ത്യൻ ഫുട്‌ബോളിന്റെ അഭിമാനമാണ് സുനിൽ ഛേത്രി. ലോക രാജ്യങ്ങളുടെ മുന്നിൽ ക്രിക്കറ്റ്, ഹോക്കി എന്നീ കളികളിലൂടെ മാത്രമാണ് ഇന്ത്യയ്ക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. ഇന്ത്യ ഫിഫാ വേൾഡ് കപ്പിൽ എന്നെങ്കിലും കളിക്കണം എന്ന് മാത്രമാണ് ഓരോ ഇന്ത്യക്കാരനും പ്രാർത്ഥിക്കുന്നത്. സുനിൽ ഛേത്രി എന്ന കളിക്കാരനിലൂടെയാണ് ഇപ്പോൾ ഇന്ത്യക്കാർ സ്വപ്‍നം കണ്ട് തുടങ്ങിയിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ ക്യാപ്റ്റൻ കൂടിയായ സുനിൽ ഛേത്രിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഓരോ ഫുട്ബോൾ പ്രേമികൾ ഗംഭീരമായി ആഘോഷിച്ചത്. സുനിൽ ഛേത്രിയുടെ 34ആം പിറന്നാൾ കൂടിയായിരുന്നു ഇത്, ഒരുപാട് വ്യക്തികൾ അദ്ദേഹത്തിന് പിറന്നാൾ ആശംസിച്ചു മുന്നോട്ട് വന്നിരുന്നു. ഇന്ത്യൻ നായകന് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ആശംസകളുമായി രാവിലെ തന്നെ രംഗത്തെത്തിയിരുന്നു. മോഹൻലാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സുനിൽ ഛേത്രിയ്ക്ക് ആശംസകൾ നേർന്നത്, എന്നാൽ ഛേത്രിയുടെ മറുപടിയാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയത്.
‘ഒരുപാട് നന്ദി ലാല്ലേട്ടാ’ എന്നാണ് അദ്ദേഹം എഴുതിയത്, ‘ലാല്ലേട്ടാ’ എന്ന് അഭിസംബോധന ചെയ്ത് മോഹൻലാലിന് മറുപടി നൽകിയപ്പോൾ മലയാളികൾ ഒന്നടങ്കം ഞെട്ടലോടെ ഈ രംഗം നോക്കി നിന്നു. മലയാളികൾക്ക് പുറമെ പുറമേയുള്ള പലരും മോഹൻലാലിനെ സ്നേഹത്തോടെ ‘ലാല്ലേട്ടാ’ എന്ന് വിളിച്ചിട്ടുണ്ട്. മലയാളികൾക്ക് എന്നും ഈ പ്രയോഗം കേൾക്കുമ്പോൾ ഏറെ അഭിമാനമുള്ള കാര്യം തന്നെയാണ്. കേരളത്തിലെ ഒരുപാട് മലയാളികളും സുനിൽ ഛേത്രിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ തന്നെ ഏഷ്യൻ ഫുട്‌ബോൾ കോണ്ഫിഡറേഷന്റെ ‘ഐക്കൺ’ പദവിയും സുനിൽ ഛെത്രിയെ തേടിയെത്തി. ഇന്റർനാഷണൽ ഗോളുകൾ പരിശോധിക്കുമ്പോൾ ലോകത്തിൽ തന്നെ ഏറ്റവും അധികം ഗോളുകൾ അടിച്ചിട്ടുള്ള കളിക്കാരിൽ റൊണാൾഡോയും മെസ്സിയും കഴിഞ്ഞാൽ ഇന്ത്യയുടെ അഭിമാനമായ സുനിൽ ഛേത്രിയാണ് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്. പോർച്ചുഗലിന്റെ ക്ലബ്ബ് ടീമിനും വേണ്ടി സുനിൽ ഛേത്രി ഒരിക്കൽ കളിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.