[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണം റിലീസ് തിയതി ഇതാ..

പൃഥ്വിരാജിന്റെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണം. നിർമ്മൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് ചിത്രം ‘ഇവിടെ’ യിൽ സംവിധായകൻ ശ്യാം പ്രസാദിന്റെ അസിസ്റ്റന്റും, നിവിൻ പോളി ചിത്രം ഹേയ് ജൂഡിന്റെ തിരകഥാകൃത്തുമാണ് നിർമ്മൽ. ഇഷാ തൽവാറാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. രണം പൂർണമായും യു.എസിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം റഹ്മാൻ- പൃഥ്വിരാജ് വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഒരു ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ശ്യാമപ്രസാദിന്റെ ‘ഇവിടെ’യ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ക്രോസ് ഓവർ സിനിമയാണ് ‘രണം’. പല കാരണങ്ങൾകൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതികൾ മാറ്റിയിരുന്നു, കാത്തിരിപ്പിന് വിരാമെന്നപ്പോലെ രണത്തിന്റെ റിലീസ് വിവരങ്ങളുമായി അണിയറ പ്രവർത്തകർ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.

സെപ്റ്റംബർ ആദ്യ വാരം തീയറ്ററുകളിലെത്തുമെന്നാണ് സംവിധായകൻ നിർമ്മൽ സഹദേവ് വ്യക്തമാക്കുന്നത്. സെപ്റ്റംബർ 6നാണ് ചിത്രം റിലീസിനെത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സെന്സറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണത്തിന്റെ ട്രെയ്‌ലർ ഓണത്തിന് പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്ത്യൻ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോൻ റോസൻഡ്രി എന്നിവർ ചേർന്നാണ് രണത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവം സമ്മാനിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

നിർമ്മൽ സഹാദേവ് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നന്ദു, മാത്യു അരുൺ, സെലിൻ ജോസഫ്, ശ്യാമ പ്രസാദ്, ജസ്റ്റിൻ ഡേവിഡ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജെക്സ് ബിജോയാണ്. ജിഗമേ ടെൻസിങാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീജിത് സാരങ്ങാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. എസ് സിനിമ പ്രൊഡക്ഷന്റെയും ലോസൺ എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ ആനന്ദ് പയ്യന്നൂർ റാണിയും ലോസൺ ബിജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

10 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

11 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.