ദൃശ്യം 2 എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം എല്ലാ അതിരുകളും താണ്ടി കുതിക്കുകയാണ്. ഇന്ത്യ മുഴുവൻ ഇപ്പോൾ ഈ ചിത്രമാണ് തരംഗമായി നിൽക്കുന്നത്. ഇതുപോലെ ഇന്ത്യ മുഴുവൻ ചർച്ചാ വിഷയമായ ഒരു മലയാള ചിത്രവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ഇതിലൂടെ മോഹൻലാൽ ഇന്ത്യ മുഴുവൻ നേടിയ ജനപ്രീതി വളരെ വലുതുമാണ്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ഈ ചിത്രത്തെക്കുറിച്ചു സംസാരിച്ചു കൊണ്ട് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നോട്ടു വന്നിരിക്കുകയാണ്. ദൃശ്യം 2 ഒരു മാസ്റ്റർപീസ് ആണെന്ന് പറഞ്ഞ അശ്വിൻ പറയുന്നത് മോഹൻലാലിനെ മെഗാ സ്റ്റാർ എന്ന് വിശേഷിപ്പിച്ചാൽ, അദ്ദേഹത്തിന്റെ കഴിവും അഭിനയത്തികവും വെച്ച് അതും ഒരു കുറഞ്ഞ പ്രശംസ മാത്രമായി പോകുമെന്നാണ്. ഒരു വലിയ സിനിമാ പ്രേമി ആയതുകൊണ്ട് തന്നെ, ദൃശ്യം ആദ്യ ഭാഗവും അതിന്റെ തമിഴ്, ഹിന്ദി റീമേക്കുകളും താൻ കണ്ടിട്ടുണ്ടെന്നും അശ്വിൻ വെളിപ്പെടുത്തുന്നു. ഒരു സിനിമയിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും പലപ്പോഴും ഒരു മികച്ച സന്ദേശമോ, ലോകത്തു നടക്കുന്ന നമ്മുക്ക് അറിയാത്ത പല കാര്യങ്ങളെ കുറിച്ചുള്ള അറിവുകളോ പല വ്യക്തികളെ കുറിച്ചുള്ള അറിവുകളോ ഒരു സിനിമയിൽ നിന്ന് കിട്ടുമെന്നും അശ്വിൻ പറയുന്നു.
ഇങ്ങനേയും ഇന്ത്യൻ സിനിമയിൽ ഒരു ചിത്രമൊരുക്കാൻ സാധിക്കുമെന്ന് മലയാള സിനിമ കാണിച്ചു തന്നുവെന്നും മലയാളത്തിൽ നിന്ന് വരുന്ന ചിത്രങ്ങൾ ഒരു പ്രേക്ഷകനെന്ന നിലയിൽ നമ്മുക്ക് ധൈര്യമായി കാണാമെന്നും അശ്വിൻ പറയുന്നു. വളരെ സ്വാഭാവികവും റിയലിസ്റ്റിക്കുമാണ് മലയാള സിനിമയെന്നും, ഇപ്പോൾ ദൃശ്യം 2 തന്നെയെടുത്താൽ അതിലെ മോഹൻലാലിന്റെ പ്രകടനവും ജീത്തു ജോസഫിന്റെ സംവിധാന മികവുമെല്ലാം വലിയ പ്രശംസയർഹിക്കുന്നതാണെന്നും അശ്വിൻ പറയുന്നു. മീന, ചിത്രത്തിലെ മറ്റു നടീനടന്മാർ എന്നിവരും ഗംഭീരമായി ചെയ്തുവെന്നും, നമ്മുക്ക് ചുറ്റുമുള്ള ആളുകളെ സ്‌ക്രീനിൽ കാണുന്ന സ്വാഭാവികതയോടെയാണ് ചിത്രത്തിലെ കലാകാരന്മാരുടെ പ്രകടനമെന്നും അശ്വിൻ വിശദമാക്കി. ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് തനിക്കു ഏറെയിഷ്ടമായി എന്ന് പറഞ്ഞ അശ്വിൻ, അതിനു ശേഷം ചിത്രം നമ്മുക്ക് തരുന്ന സന്ദേശവും മനസ്സ് നിറക്കുന്ന ഒന്നാണെന്ന് അഭിപ്രായപ്പെടുന്നു. അശ്വിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞു മോഹൻലാൽ ഇട്ട ട്വീറ്റും അതിനു ലാലേട്ടൻ എന്ന് വിളിച്ചു കൊണ്ട് അശ്വിൻ നൽകിയ മറുപടിയും ഇപ്പോൾ ട്വിറ്ററിൽ വൈറലാണ്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.