രണ്ടു ദിവസം മുൻപാണ് പ്രശസ്ത സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. തന്റെ ചിത്രങ്ങളുടെ രസകരമായ പേരുകൾ കൊണ്ട് എന്നും ശ്രദ്ധ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പേര് ഖമറുനീസ എന്നാണ്. സന്തോഷ് ത്രിവിക്രമൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അധികം വൈകാതെ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിലെ താര നിരയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല എങ്കിലും, ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഈ സിനിമയുടെ താര നിരയുടെ ഭാഗം ആവും എന്നാണ്. ഇർഫാൻ പത്താന്റെ സാന്നിധ്യത്തെ കുറിച്ചുള്ള ഒഫീഷ്യൽ അനൗൺസ്മെന്റുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല എങ്കിലും അതിനുള്ള സാധ്യത തള്ളി കളയാൻ ആവില്ല എന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ ആറു വർഷം മുൻപാണ് അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രം ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. അതിനു ശേഷം പൃഥ്വിരാജ് നായകനായ സപ്തമശ്രീ തസ്കരാഃഹ, കുഞ്ചാക്കോ ബോബൻ നായകനായ ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എന്നിവയും അദ്ദേഹം ഒരുക്കി. സപ്തമശ്രീ തസ്കരാഃഹക്ക് ശേഷം ഒരു ബോക്സ് ഓഫീസ് വിജയം ലക്ഷ്യമിട്ടാകും അനിൽ രാധാകൃഷ്ണൻ മേനോൻ ഇത്തവണ എത്താൻ പോകുന്നത്. ഏതായാലും ഈ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടും എന്ന് തന്നെയാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.