മലയാള സിനിമാ ലോകവും മലയാള സിനിമാ പ്രേമികളും ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ജന്മദിനം ആരുടേതെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഒരൊറ്റ ഉത്തരമേയുള്ളൂ. ഇന്ന് തന്റെ അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. വാർത്താമാധ്യമങ്ങളും വിനോദ മാധ്യമങ്ങളുമെല്ലാം മോഹൻലാൽ ഡേ ആഘോഷിക്കുകയാണിന്നു. മലയാള സിനിമയിൽ നിന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖരും ഇതിഹാസങ്ങളും ആശംസകളുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ, മോഹൻലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സൂപ്പർ താരവുമായ യുവരാജ് സിങ് ആണ്. മലയാളത്തിന്റെ എവർഗ്രീൻ സൂപ്പർ സ്റ്റാറിന് ജന്മദിനാശംസകൾ എന്ന് കുറിച്ച യുവരാജ് സിങ്, മോഹൻലാലിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നുണ്ട്.
യുവരാജ് സിങ്, വിരേന്ദർ സെവാഗ്, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പി വി സിന്ധു, സുനിൽ ഛേത്രി, വിജേന്ദർ സിങ്, രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങി മറ്റു കായിക മേഖലയിലെ ഒട്ടേറെ താരങ്ങളും മോഹൻലാലിന് എല്ലാ വർഷവും ആശംസകളുമായി എത്താറുണ്ട്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി സിനിമാ ലോകത്തു നിന്നുപോലും ഇത്രയുമധികം ആശംസകൾ ലഭിക്കുന്ന മറ്റൊരു മലയാള താരവുമില്ല. അത്രമേൽ ജനപ്രിയനാണ് മോഹൻലാലെന്ന്. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ വരെ ഇതിഹാസമെന്നു വിശേഷിപ്പിച്ചാരാധിക്കുന്ന തങ്ങളുടെ സ്വന്തം ലാലേട്ടന്റെ പിറന്നാൾ ദിനം എല്ലാം മറന്നാഘോഷിക്കുകയാണിപ്പോൾ മലയാളി സിനിമാ പ്രേക്ഷകരും. സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ മോഹൻലാൽ നിറഞ്ഞു നിൽക്കുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.