മലയാള സിനിമയിൽ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാമാങ്കം’. മമ്മൂട്ടിയെ നായകനാക്കി എം. പദ്മ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചരിത്ര സിനിമയായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പല പ്രദേശങ്ങളിൽ നിന്നുള്ള ധീര യോദ്ധക്കൾ അവരുടെ ശക്തി തെളിയിക്കാൻ പോരാട്ടത്തിന് ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. സമോറിൻ ഭരണാധികാരികളെ പരാജയപ്പെടുത്തുവാൻ ഇറങ്ങി തിരിക്കുന്ന ഈ യോദ്ധാക്കളുടെ കഥ പറയുന്ന ചിത്രം വലിയ ബഡ്ജറ്റിൽ തന്നെയാണ് ഒരുക്കുന്നത്.
18 ഏക്കറോളം ചിത്രത്തിന് സെറ്റ് ഇട്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ് മാമാങ്കത്തിനായി ഒരുക്കിയിരിക്കുന്നത്. കണ്ണൂർ, എറണാകുളം, ഒറ്റപ്പാലം, അതിരപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ. മലയാള സിനിമയിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രം കൂടിയാണ് മാമാങ്കം. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം സംവിധായകനെയും കുറച്ചു അണിയറ പ്രവർത്തകരേയും മാറ്റിയാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. സംവിധായകൻ സജീവ് പിള്ളയെയും നടൻ ധ്രുവനെയും അവസാന നിമിഷമാണ് ചിത്രത്തിൽ നിന്ന് മാറ്റിയത്.
മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചന്ദ്രോത് പണിക്കർ എന്ന വേഷമാണ് ഉണ്ണി കൈകാര്യം ചെയ്യുന്നത്. കനിഹ, അനു സിത്താര എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. തരുൻ രാജ് അറോറ, പ്രാചി തെഹ്‌ലൻ, സുദേവ് നായർ, സിദ്ദിഖ്, അബു സലിം, സുധീർ സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.