മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഇന്ന് തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ആശംസകളുമായി മുന്നോട്ടു വരുന്ന അഭൂതപൂർവമായ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മലയാളത്തിലെ ഒട്ടു മിക്ക എല്ലാ നടീനടന്മാരും മോഹൻലാലിന് ആശംസകളേകി. അതിനു പുറമെ തമിഴ്, തെലുങ്കു, ഹിന്ദി സിനിമാ ഇന്ഡസ്ട്രികളിൽ നിന്നൊക്കെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമെല്ലാം ഇന്ത്യൻ സിനിമയിലെ ഈ ഇതിഹാസ താരത്തിന് ജന്മദിന ആശംസകൾ നൽകുകയാണ്. മലയാളത്തിൽ നിന്ന് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, ജയസൂര്യ, ടോവിനോ തോമസ്, നിവിൻ പോളി, ഫഹദ് ഫാസിൽ, തുടങ്ങി ഒട്ടേറെ പേര് രംഗത്ത് വന്നപ്പോൾ തമിഴിൽ നിന്ന് എത്തിയത് സാക്ഷാൽ സൂപ്പർ സ്റ്റാർ രജനികാന്തും ഉലക നായകൻ കമൽ ഹാസനുമാണ്. ഇവർ കൂടാതെ കെ വി ആനന്ദ്, നടൻ സൂര്യ എന്നിവരും എത്തിയപ്പോൾ തെലുങ്കിൽ നിന്ന് മെഗാ സ്റ്റാർ ചിരഞ്ജീവിയും മഹേഷ് ബാബുവും ആശംസകളുമായി എത്തി. ഹിന്ദിയിൽ നിന്ന് എത്തിയത് അനിൽ കപൂർ, ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ എന്നിവരാണ്.
ആശംസകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മന്ത്രിമാരും പോലീസ് വകുപ്പും ഗതാഗത വകുപ്പും തുടങ്ങി ട്വിറ്റെർ ഇന്ത്യയും ബുക്ക് മൈ ഷോയും ഗൂഗിൾ പ്ളേ ആപ്പുകളുടെ ഒഫീഷ്യൽ പേജുകളിൽ നിന്ന് വരെ മോഹൻലാലിന് ആശംസകൾ പ്രവഹിക്കുകയാണ്. തെന്നിന്ത്യൻ സിനിമയുടെ കണ്ണ് എന്നാണ് അവർ മോഹൻലാലിനെ വിശേഷിപ്പിക്കുന്നത്. മോഹൻലാലിന് ആശംസകൾ അറിയിച്ച മറ്റു പ്രമുഖർ ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, കൈലാഷ്, ഇ പി ജയരാജൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ, ജി സുധാകരൻ, ഓ രാജഗോപാൽ, പി രാജീവ്, ഷാജി കൈലാസ്, റോഷൻ ആൻഡ്രൂസ്, ജിസ് ജോയ്, കാളിദാസ് ജയറാം, കുഞ്ചാക്കോ ബോബൻ, പ്രിയദർശൻ, ആസിഫ് അലി, ബാല, മണിക്കുട്ടൻ, ഹരീഷ് പേരാടി, ഹരീഷ് കണാരൻ, നിർമൽ പാലാഴി, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, സ്റീഫൻ ദേവസ്സി, സംവിധായകൻ ഭദ്രൻ, ഷറഫുദീൻ, മണികണ്ഠൻ ആചാരി, സണ്ണി വെയ്ൻ, ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ, കമൽ, മേനക, ജി സുരേഷ് കുമാർ, മണിയൻ പിള്ള രാജു, യേശുദാസ്, എം ജി ശ്രീകുമാർ, ജി വേണുഗോപാൽ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, ദീപക് ദേവ്, എം ജയചന്ദ്രൻ. രാഹുൽ രാജ്, റോണി ഡേവിഡ് രാജ്, വി എം സുധീരൻ, ജഗതി ശ്രീകുമാർ, വിനു മോഹൻ, പീറ്റർ ഹെയ്‌ൻ, സംവിധായകൻ വൈശാഖ്, അജയ് വാസുദേവ്, ജിബി ജോജു, സൈജു കുറുപ്പ്, ഹരിശ്രീ അശോകൻ, അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ഗോവിന്ദ് പദ്മസൂര്യ, ഒമർ ലുലു, കൃഷ്ണ ശങ്കർ, ഫർഹാൻ ഫാസിൽ, ആഷിഖ് അബു, ടിനി ടോം, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി, ഷമ്മി തിലകൻ, വിനായകൻ, അരുൺ ഗോപി, കലാഭവൻ ഹനീഫ്, മനു ജഗദ്, സുരേഷ് കൃഷ്ണ, സച്ചി, സുരാജ് വെഞ്ഞാറമൂട്, സംവിധായകൻ സുഗീത്, സിന്ധു രാജ്, നാദിർഷ, സന്തോഷ് കീഴാറ്റൂർ, ബിജു സോപാനം, ഇന്ദ്രജിത്, അജു വർഗീസ്, വിനയ് ഫോർട്ട്, മേജർ രവി, ശ്രീകുമാർ മേനോൻ, ഡിജോ ജോസ് ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, അനൂപ് മേനോൻ, മുകേഷ്, ഗോകുൽ സുരേഷ്, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, ബിജു മേനോൻ, മുരളി ഗോപി, ലാൽജോസ്, വി കെ പ്രശാന്ത്, ഇന്ദ്രൻസ്, അസ്‌കർ അലി, സംഗീത് ശിവൻ, എം എ നിഷാദ്, മനോജ് കെ ജയൻ, നീരജ് മാധവ്, ശങ്കർ, സതീഷ് കുറുപ്പ്, അഡ്വക്കേറ്റ് ജയശങ്കർ, ഷെയിൻ നിഗം, വിജയ് ബാബു, ഇന്നസെന്റ്, സലിം കുമാർ എന്നിവരാണ്. ഇപ്പോഴും ലോകമെമ്പാടുനിന്നും ഈ നടനുള്ള ആശംസകൾ ഒഴുകിയെത്തുകയാണ്.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
This website uses cookies.