ഉലക നായകൻ കമൽ ഹാസൻ തന്റെ പുതിയ ചിത്രം ആരംഭിക്കാൻ പോവുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഷങ്കർ ചിത്രമായ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് കമൽ ഹാസൻ ഇനി എത്താൻ പോകുന്നത്. ഇന്ത്യൻ 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ശങ്കർ തന്നെയാണ് സംവിധാനം ചെയ്യാൻ പോകുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രം ഈ വരുന്ന ഡിസംബർ പതിനാലു മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാജൽ അഗർവാൾ ആയിരിക്കും ഈ ചിത്രത്തിൽ നായിക എന്നും മലയാളത്തിൽ നിന്ന് മെഗാ സ്റ്റാർ മമ്മൂട്ടിയും ഈ ചിത്രത്തിൽ അഭിനയിച്ചേക്കാം എന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് ഇന്ത്യൻ 2 കമല ഹാസന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായേക്കാം എന്നാണ്.
ഈ ചിത്രത്തോടെ അഭിനയ രംഗത്ത് നിന്ന് വിട പറഞ്ഞേക്കാം എന്ന സൂചന കമൽ ഹാസൻ നൽകി കഴിഞ്ഞു. മക്കൾ നീതി മയ്യം എന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് കമല ഹാസൻ കുറച്ചു നാൾ മുൻപ് രൂപം നൽകിയിരുന്നു. അതുകൊണ്ടു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനാണ് സിനിമയിൽ നിന്ന് വിരമിക്കുന്നതെന്നു കമല ഹാസൻ പത്ര സമ്മേളത്തിൽ സൂചിപ്പിച്ചു . പക്ഷെ തന്റെ നിർമ്മാണ കമ്പനി മുന്നോട്ടു പോകുമെന്നും കമല ഹാസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . കഴിഞ്ഞ രണ്ടു ദിവസമായി വിവിധ പരിപാടികളുടെ ഭാഗമായി കമൽ കേരളത്തിൽ ഉണ്ട് . ഇപ്പോൾ വിക്രം നായകനായ പുതിയ തമിഴ് ചിത്രം നിർമ്മിക്കുന്നത് കമൽ ഹാസൻ ആണ്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.