നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനൊപ്പം സിനിമ ചെയ്യില്ല എന്ന് ആസിഫ് അലി പറഞ്ഞ വാർത്ത സോഷ്യൽ മീഡിയയിൽ വളരെ ചർച്ച ആയിരുന്നു. എന്നാൽ തൻ ഉദ്ദേശിച്ചത് അങ്ങനെയല്ല എന്ന് പറഞ്ഞ് ആസിഫ് അലി രംഗത്ത് എത്തിയിരുന്നു. ദിലീപിനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് കൂടെ അഭിനയിക്കില്ല എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് ആസിഫ് അലി വ്യക്തമാക്കുന്നു.
കേസിൽ കുറ്റവാളിയാണെന്ന് തെളിക്കുന്നത് വരെ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പമാണ് താനെന്ന് ആസിഫ് അലി കൂട്ടി ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ ദിലീപേട്ടന്റെ പേര് വരരുതെന്ന് വ്യക്തിപരമായി ആഗ്രഹിച്ചയാളാണ് ഞാന്‍. അദ്ദേഹം എന്റെയൊരു അഭ്യുദയകാംക്ഷി കൂടിയാണ്.
ദിലീപേട്ടനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ കൂടെയാണ് ഞാനും ഉള്ളത്. അങ്ങിനെ ചെയ്യണമെന്നു തന്നെയാണ് ആഗ്രഹവും.
വീണു കിടക്കുന്ന ആളെ ഞങ്ങളാരും ചവിട്ടുന്നില്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയുന്നതുവരെ പിന്തുണയ്ക്കാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നതും അത് തന്നെയാണ് ചെയ്തിട്ടുള്ളതും. ആസിഫ് അലി തന്റെ ഭാഗം വ്യക്തമാക്കുന്നു
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.